Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശരീരഭാരമാണോ പ്രശനം? വിഷമിക്കേണ്ട ചെറുനാരങ്ങ നിങ്ങളെ സഹായിക്കും !

ശരീരഭാരം കുറയ്ക്കണോ? ചെറുനാരങ്ങ നിങ്ങളെ സഹായിക്കും

ശരീരഭാരമാണോ പ്രശനം? വിഷമിക്കേണ്ട ചെറുനാരങ്ങ നിങ്ങളെ സഹായിക്കും !
, ബുധന്‍, 2 ഓഗസ്റ്റ് 2017 (12:11 IST)
മാറിക്കൊണ്ടിരിക്കുന്ന ജീവിത രീതി ശരീരത്തിന് പലതരത്തിലുള്ള മാറ്റങ്ങള്‍ വരുത്തുന്നു. അതുകൊണ്ട് തന്നെ ആരോഗ്യകരമായ ശരീരം നിലനിര്‍ത്തുന്നതിന് വ്യത്യസ്തമായ സംരക്ഷണ രീതികള്‍ ആവശ്യമാണ്. ആരോഗ്യകരമായ ജീവിത ശൈലി എളുപ്പത്തില്‍ നേടാനും നിലനിര്‍ത്താനുമുള്ള പലതരം മാര്‍ഗങ്ങള്‍ നമ്മള്‍ തേടാറുണ്ട്. 
 
ശരീരത്തിലടിഞ്ഞുകൂടുന്ന വിഷമാലിന്യങ്ങളെ പുറന്തള്ളി ആരോഗ്യകരമായ ജീവിതം ഉറപ്പാക്കുന്നതിന് ശരീരം നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് ഡീടോക്‌സിഫിക്കേഷന്‍. ഈ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ചെറുനാരങ്ങാ വെള്ളം ഉത്തമമാണ്. നാരങ്ങാവെള്ളം കൂടിച്ചാല്‍ ശരീര ഭാരം കുറയ്ക്കാന്‍ സാധിക്കുമെന്ന് വിദ്ഗ്ദര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഇത് ശരീരത്തിലെ  മാലിന്യങ്ങള്‍ പുറംതള്ളാന്‍ സഹായിക്കും.
 
നാരങ്ങളില്‍ അറ്റങ്ങിയിരിക്കുന്ന പെക്‌റ്റിന്‍ ഫൈബര്‍ വിശപ്പിനെ ഇല്ലാതാക്കുന്നു. കുടാതെ നാരങ്ങയില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ സി ജലദോഷം, ചെസ്റ്റ് ഇന്‍ഫെക്ഷന്‍, ചുമ എന്നിവ തടയാനും സഹായിക്കും. ഇതിലേ പൊട്ടാസ്യം തലച്ചോറിന്റെയും ധമനികളുടെയും പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുകയും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുകയും ചെയ്യുന്നു. 
 
ചായയില്‍ ചെറുനാരങ്ങ നീര് ചേര്‍ത്ത് കഴിച്ചാല്‍ ശരീരത്തിലെ മുഴുവന്‍ കൊഴുപ്പും ഉരുക്കി കളയാം. തേനും ചെറുനാരങ്ങയും വെളുത്തുള്ളിയും ചേര്‍ത്തുണ്ടാക്കുന്ന പാനീയം വിഷാംശങ്ങളെ പുറംതള്ളുന്നതിന് പുറമെ  ശരീരത്തില്‍ അടിഞ്ഞു നില്‍ക്കുന്ന കൊഴുപ്പിനേയും പുറംതള്ളും. ഇതിലൂടെ അമിത ഭാരം ഇല്ലാതാകുന്നു.
ചെറുനാരങ്ങ കൊഴുപ്പ് കുറയ്ക്കാന്‍ ഉത്തമമായ ഒന്നാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ കാര്യങ്ങളെല്ലാം അറിഞ്ഞുകൊണ്ടു തന്നെയാണോ ഉച്ച ഊണിന് ശേഷമുള്ള ആ മയക്കം ?