Select Your Language

Notifications

webdunia
webdunia
webdunia
webdunia

ക്ഷീണത്തെ തോൽ‌പ്പിക്കാം, ഈ പൊടിക്കൈകൾ പരീക്ഷിക്കൂ !

ക്ഷീണത്തെ തോൽ‌പ്പിക്കാം, ഈ പൊടിക്കൈകൾ പരീക്ഷിക്കൂ !
, ഞായര്‍, 11 നവം‌ബര്‍ 2018 (12:03 IST)
പുതിയകാലത്തെ വേഗമേറിയ ജീവിതം നമുക്ക് സമ്മാനിക്കുന്ന ഒന്നാണ് ക്ഷീണവും മടുപ്പും. ഇതിൽ നിന്നും മുക്തി നേടാനാണ് എതൊരു വ്യക്തിയും ആദ്യം അഗ്രഹിക്കുക. ജോലികൊണ്ടും സമ്മർദ്ദം കൊണ്ടുമെല്ലാം ക്ഷീണം വരാം, എന്നാൽ ഈ ക്ഷിണത്തെയും അതിൽ നിന്നുമുണ്ടാകുന്ന മടുപ്പിനെയും മറികടക്കാൻ ചില പുതിയ ശീലങ്ങൾ ജീവിതത്തിന്റെ ഭാഗമാകുന്നതിലൂടെ സാധിക്കും. 
 
ഇതിൽ ഏറ്റവും പ്രധാനമാണ് വ്യായാമം. ജിമ്മിൽ പോകണം എന്നൊന്നുമില്ല. ദിവസവം അൽ‌നേരം നടക്കുക, അല്ലെങ്കിൽ സൈക്ലിംഗ് ചെയ്യുക. ഇത് നമ്മുടെ മാനസികമായ ആരോഗ്യവും മെച്ചപ്പെടുത്തും. ഇതുവഴി ശരീരത്തിലെ ഊർജ്ജത്തിന്റെ അളവ് ക്രമേണ വർധിപ്പിക്കാൻ സാധിക്കും.
 
ശരീരത്തിൽ ഊർജ്ജം നിലനിർത്താൻ ധരാളമായി വെള്ളം കുടിക്കേണ്ടതുണ്ട്. ശരീരത്തിൽ നിർജലീകരണം സംഭവിക്കുന്നത് അനുവദിക്കാതിരിക്കുക. ഒരു ദിവസം 12 ഗ്ലസ് വെള്ളമെങ്കിലും കുടിക്കുക. അന്തരീക്ഷ താപനിലക്കനുസരിച്ച് വെളത്തിന്റെ അളവ് ക്രമീകരിക്കാൻ ശ്രദ്ധിക്കണം.
 
ആഹാര കാര്യത്തിലാണ് അടുത്തതായി ശ്രദ്ധിക്കേണ്ടത്. പരമാവധി ജങ്ക് ഫുഡുകളോട് ആകലം പാലിക്കുക. കൃത്യമായ അളവിൽ കൃത്യ സമയങ്ങളിൽ ആഹാരം കഴിക്കുക എന്നതും പ്രധാനമാണ്. രക്തത്തിൽ പഞ്ചസാരയുടെ അളവ് വർധിക്കുന്നത് അമിതമായ ക്ഷീണത്തിന് കാരണമാകും. പ്രഭാതത്തിലാണ് ഭക്ഷണം കൂടുതൽ കഴിക്കേണ്ടത്, രാത്രിയിൽ കുറച്ച് ഭക്ഷണം മാത്രം കഴിക്കുക. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുട്ട കഴിച്ചാല്‍ തടി കുറയ്ക്കാമെന്നോ, അടിപൊളി!