താരനെ പ്രതിരോധിക്കാനും മുടി തഴച്ച് വളരാനും ഈ ഇല മതി
താരനാണോ പ്രശ്നം? ഈ ഇല ഉപയോഗിച്ച് നോക്ക്
Publish Date: Sat, 18 Mar 2017 (11:08 IST)
Updated Date: Sat, 18 Mar 2017 (11:13 IST)
താരന്‍ താരന്‍ താരന്‍ എന്താ ഇതിന് ഒരു പരിഹാരം. ഇതിനെ പ്രതിരോധിയ്ക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും യാതൊരു രക്ഷയുമില്ലേ? എന്നാല്‍ ഇനി ടെന്‍ഷന്‍ വേണ്ടാ താരനെ പ്രതിരോധിയ്ക്കാനും മുടി തഴച്ച് വളരാനും ആര്യവേപ്പിന്റെ ഇലകൊണ്ട് സാധിക്കും. താരനെ പ്രതിരോധിക്കുന്നതിന് മാത്രമല്ല തലയിലുണ്ടാകുന്ന ചൊറിച്ചിലും മറ്റും രോഗങ്ങള്‍ക്കും ആര്യവേപ്പ് മികച്ചതാണ്.
ഈ രീതി പരീക്ഷിക്കൂ മറ്റം ഉറപ്പ്
ആര്യവേപ്പ് ഒരു പിടിയെടുത്ത് വെള്ളത്തിലിട്ട് തിളപ്പിച്ച് അതിന്റെ സത്ത് ഇറങ്ങുന്നത് വരെ തിളപ്പിക്കണം. തിളപ്പിച്ചതിനു ശേഷം അടുത്ത ദിവസം വരെ ഇല ആ വെള്ളത്തില്‍ കിടക്കണം. ശേഷം മുടി കഴുകാന്‍ ഈ വെള്ളം ഉപയോഗിക്കുക. എന്നാല്‍ മുടി കഴുകുമ്പോള്‍ ഒരു കാരണവശാലും ഷാമ്പൂ, സോപ്പ് തുടങ്ങിയവ ഉപയോഗിക്കാതിരിക്കുക. മുടി കഴുകിയതിനു ശേഷം ഒരിക്കലും അതിനു മുകളില്‍ പച്ചവെള്ളം കൊണ്ട് കഴുകരുത്. ആര്യവേപ്പിന്റെ വെള്ളം ഉപയോഗിച്ച് കഴുകണം.