Select Your Language

Notifications

webdunia
webdunia
webdunia
webdunia

വീട്ടിൽ ചെള്ള് ശല്യമുണ്ടോ? പരിഹാരമുണ്ട്

വീട്ടിൽ ചെള്ള് ശല്യമുണ്ടോ? പരിഹാരമുണ്ട്

നിഹാരിക കെ എസ്

, വെള്ളി, 1 നവം‌ബര്‍ 2024 (11:17 IST)
വീട്ടിൽ വളർത്തുമൃഗങ്ങളുണ്ടെങ്കിൽ അവരുടെ ദേഹത്ത് ചെള്ളിന്റെ ശല്യം ഉണ്ടാകാം. അത് വീടിനുള്ളിലേക്കും വഹിക്കാൻ സാധ്യതയുണ്ട്. കൃത്യമായ രീതിയിൽ പരിഹാരം കണ്ടാൽ ഈ കീടങ്ങളെ നശിപ്പിക്കാൻ കഴിയും. വളർത്തുമൃഗങ്ങളെ മാത്രമല്ല, ഇത് മനുഷ്യരെയും ബാധിക്കും. സെൻ്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) റിപ്പോർട്ട് അനുസരിച്ച്, മനുഷ്യ രോഗത്തിന് കാരണമാകുന്ന രോഗകാരികളെയും ഇവയ്ക്ക് വഹിക്കാൻ കഴിയും. അതുകൊണ്ടാണ് ചെള്ള് പ്രശ്നം ഉടനടി പരിഹരിക്കേണ്ടത് വളരെ പ്രധാനമായത്.
 
ചെള്ളിനെ തുരത്താൻ ചെയ്യേണ്ടത്;
 
* വീടിനകം വൃത്തിയായി അടിച്ചുവാരുക. മുക്കും മൂലയും വരെ ക്ളീൻ ചെയ്യുക. ഫര്ണിച്ചറുകളുടെ അടിയിലും ജനലിന് മുകളിലും ഒക്കെ വൃത്തിയായി ക്ളീൻ ചെയ്യുക. 
 
* വളർത്തുമൃഗങ്ങളുടെ കൂട് ദിവസവും കഴുകുക.
 
* പുതപ്പുകൾ, വളർത്തുമൃഗങ്ങളുടെ കിടക്കകൾ എന്നിവയും കഴുകുക.
 
* ചെള്ള് ശല്യം രൂക്ഷമായാൽ കിടക്ക കളഞ്ഞ് പുതിയത് വാങ്ങുക.
 
* ചെള്ള് ഉള്ള തുണികൾ കഴുകാൻ ചൂടുവെള്ളം ഉപയോഗിക്കുക..
 
* മെത്തകൾ, പരവതാനി ഒക്കെ വെയിലത്ത് വെയ്ക്കുക.
 
* വീടിനകവും പുറവും ദിവസവും ക്ളീൻ ചെയ്യുക.
 
* വളർത്തുമൃഗങ്ങളുടെ കൂട് ദിവസവും വൃത്തിയാക്കുക. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മദ്യപിക്കുന്നത് തന്നെ ശരീരത്തിനു ദോഷമാണ്, അതിന്റെ കൂടെ ഇവ കഴിച്ചാല്‍ പ്രശ്‌നം ഇരട്ടിയാകും !