Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈ സാധനങ്ങൾ അടുക്കളയിലുണ്ടോ? എങ്കിൽ എത്രയും പെട്ടന്ന് വലിച്ചെറിയണം!

Things in Your Kitchen to Throw Out ASAP

നിഹാരിക കെ എസ്

, ശനി, 26 ഒക്‌ടോബര്‍ 2024 (12:40 IST)
നമ്മളിൽ ഭൂരിഭാഗവും അടുക്കളയിൽ ധാരാളം സമയം ചെലവഴിക്കുന്നു. പേപ്പറുകൾ നിറച്ച ജങ്ക് ഡ്രോയറുകൾ, സുഗന്ധവ്യഞ്ജനങ്ങൾ കൊണ്ട് അലങ്കോലപ്പെടുത്തിയ കൗണ്ടർടോപ്പുകൾ എന്നിങ്ങനെയുള്ള ആവശ്യമില്ലാത്ത വസ്തുക്കളുടെ ഒരു ശേഖരണം തന്നെ അടുക്കളയിൽ കാണാൻ കഴിയും. അപൂർവ്വമായി ഉപയോഗിക്കുന്ന സാധനങ്ങൾ ഇടയ്ക്കിടെ വൃത്തിയായി വെയ്ക്കുക. ആവശ്യമില്ലാതെ സൂക്ഷിച്ച് വെച്ച സാധനങ്ങളെല്ലാം വലിച്ചെറിയുക.
 
* പ്ലാസ്റ്റിക് കട്ടിംഗ് ബോർഡുകൾ കാലക്രമേണ ക്ഷയിക്കും. വലിയ പോറലുകൾ ഉള്ള കട്ടിംഗ് ബോർഡുകൾ ബാക്ടീരിയകളെ വളർത്തുന്നു. അതിനാൽ അവൻ ഒഴിവാക്കുക. തടി കട്ടിംഗ് ബോർഡുകൾ എണ്ണ ഉപയോഗിച്ച് വൃത്തിയാക്കി വേണം ഉപയോഗിക്കാൻ.
 
* ഐസ്ക്രീം ബോൾ, ഭക്ഷണം പാർസൽ വാങ്ങിയ ചെറിയ ഡപ്പകൾ എന്നിവയെല്ലാം നിങ്ങൾക്ക് ആവശ്യമുണ്ടെന്ന് തോന്നും. എന്നാൽ ഒരിക്കലും ഉപയോഗിക്കില്ല. സ്ഥലം അധികമില്ലെങ്കിൽ ഈ സാധനങ്ങൾ ഒന്നും തന്നെ അടുക്കളയിൽ വെച്ചോണ്ടിരിക്കേണ്ട ആവശ്യമില്ല.
 
* വളരെ പഴക്കം ചെന്ന വാഷ്ബേസിൻ നിർബന്ധമായും ഒഴിവാക്കണം. വൃത്തികേടായ അവസ്ഥയിലാണ് ഡിഷ്‌വാഷർ ഉള്ളതെങ്കിൽ മാറ്റി പുതിയത് വാങ്ങിയില്ലെങ്കിൽ അപകടമാണ്.
 
* പൊട്ടിയ ചില്ല് പാത്രങ്ങൾ സൂക്ഷിച്ച് വെയ്ക്കണ്ട. കളയേണ്ട സമയമായി.
 
* കറപിടിച്ച പ്ലാസ്റ്റിക് പാത്രങ്ങൾ. കൃത്യ സമയത്ത് കളഞ്ഞില്ല എങ്കിൽ നിങ്ങളുടെ പാനീയങ്ങളുടെയും ഭക്ഷണത്തിൻ്റെയും രുചിയെ ബാധിച്ചേക്കാവുന്ന ഗന്ധങ്ങളും സ്വാദുകളും പ്ലാസ്റ്റിക്കിന് ശേഖരിക്കാൻ കഴിയും.
 
* കാലഹരണപ്പെട്ട ഭക്ഷണങ്ങൾ. ഫ്രിഡ്ജിൻ്റെ മൂലകളിൽ കാലഹരണപ്പെട്ട ഭക്ഷണം ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ എടുത്ത് കളയുക.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മദ്യം നിങ്ങളുടെ ശരീരത്തിൽ പ്രവർത്തിക്കുന്നതെങ്ങനെ?