Webdunia - Bharat's app for daily news and videos

Install App

വെളുത്ത സോക്സിലെ കറയും ചെളിയും കളയാൻ മാർഗമുണ്ട്

വെളുത്ത സോക്സ് കഴുകി വൃത്തിയാക്കേണ്ടത് എങ്ങനെ?

നിഹാരിക കെ.എസ്
ചൊവ്വ, 17 ഡിസം‌ബര്‍ 2024 (15:15 IST)
കടയിൽ നിന്ന് പുതുതായി ലഭിക്കുന്ന വെളുത്ത സോക്സുകൾക്ക് അതിമനോഹരമായ വെളുത്ത നിറമുണ്ട്. ഉപയോഗിച്ച് ഒരാഴ്ച ആകുമ്പോഴേക്കും അതിന്റെ നിറം മാറിയിട്ടുണ്ടാകും. വെളുത്ത സോക്സ് അങ്ങനെ തന്നെ നിലനിർത്തുക എന്നത് കുറച്ച് ബുദ്ധിമുട്ട് ഉള്ള പണിയാണ്. സോക്സിലെ കറയും അഴുക്കും ആദ്യം ഒഴിവാക്കുന്നത് വളരെ എളുപ്പമാണ്. നിങ്ങളുടെ വെളുത്ത സോക്സുകൾ തുടക്കം മുതൽ വെളുത്തതായി നിലനിർത്താൻ ചില വിദ്യകളൊക്കെയുണ്ട്.
 
നിങ്ങളുടെ സോക്സുകൾ മുഷിയാണ് കാരണം ചെരുപ്പില്ലാതെ സോക്സ് മാത്രം ഇട്ട് ചവിട്ടുന്ന തറയാണ്. വൃത്തിയുള്ള ഇടങ്ങളിൽ മാത്രം സോക്സ് ഉപയോഗിച്ച് ചവിട്ടുക.
 
മറ്റൊന്ന് ഷൂ തന്നെ. ദിവസവും വൃത്തിയാക്കിയില്ലെങ്കിൽ ഷൂവിൽ വിയർപ്പും പൊടിയും അടിഞ്ഞ് കൂടും. ഇത് സോക്സിലേക്ക് പതിയും.
 
നിറം ഇളകുന്ന ഒന്നിന്റെയും കൂടെ സോക്സ് ഇട്ട് കഴുകരുത്. ഇരുണ്ട വസ്ത്രങ്ങൾ ഉണ്ടെങ്കിൽ അവയുടെ നിറം നിങ്ങളുടെ സോക്‌സിലേക്ക് പകരും.
 
വെള്ള വസ്ത്രത്തിലും തുണിയിലും പാടുകൾ നീക്കം ചെയ്യാനുള്ള എളുപ്പവഴിയാണ് ബ്ലീച്ച്. എന്നാൽ ബ്ലീച്ച് ഇല്ലാതെ തന്നെ സോക്സ്‌ വൃത്തിയായി സൂക്ഷിക്കാം. 
 
തിരിച്ചിട്ട ശേഷം, ബ്ലീച്ചിൻ്റെ കാഠിന്യം കൂടാതെ അഴുക്ക് നീക്കം ചെയ്യാൻ സഹായിക്കുന്ന ബ്ലീച്ച് ബദലാണ് ഓക്സിജൻ വൈറ്റ്നറുകൾ. ഇത് ഉപയോഗിക്കുക. ചൂടുവെള്ളവും ഓക്‌സിജൻ വൈറ്റ്‌നറും മിക്സ് ചെയ്ത് അതിലേക്ക് സോക്സ് ഇട്ട് കുറച്ച് നേരം കുതിരാൻ വെയ്ക്കുക. ശേഷം നന്നായി വൃത്തിയായി കഴുകുക. 
 
വാഷിങ് മെഷീനിലാണ് കഴുകുന്നതെങ്കിൽ കൂടുതൽ അതിലോലമായ (അഴുക്ക് കുറഞ്ഞ) വസ്ത്രങ്ങൾക്ക് മിതമായ രീതിയിലുള്ള വാഷിങ് തിരഞ്ഞെടുക്കാവുന്നതാണ്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ganesha Chathurthi 2025:ഗണപതിക്ക് ഏത്തമിടുന്നതിന്റെ പിന്നിലെ രഹസ്യമിതാണ് !

ആ കന്നഡ നടന് പൊക്കിൾ ഒരു വീക്ക്നെസായിരുന്നു, എല്ലാ സിനിമയിലും നായികയുടെ പൊക്കിളിൽ ഫ്രൂട്ട് സലാഡ് ഉണ്ടാക്കുന്ന രംഗമുണ്ടാകും: ഡെയ്സി ഷാ

Rahul Mamkoottathil: എത്രയലക്കി വെളുപ്പിച്ചാലും രാവണൻ ക്രൂരനായ സ്ത്രീലമ്പടൻ , രാഹുൽ മാങ്കൂട്ടത്തിലിനെതിരെ താരാ ടോജോ അലക്സ്

വിശന്നിരിക്കില്ല, എത്ര തിരക്കായാലും മിതമായ ആഹാരം കഴിക്കും, ഫിറ്റ്നസ് രഹസ്യം വെളിപ്പെടുത്തി മലൈക അറോറ

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

കഠിനമായ വ്യായാമമോ ഡയറ്റോ ചെയ്തില്ല, യുവാവ് ആറുമാസം കൊണ്ടുകറച്ചത് 40 കിലോ ഭാരം

പ്രമേഹ രോഗികളില്‍ ഹൃദ്രോഗ സാധ്യത കൂടുതല്‍

വയറില്‍ എപ്പോഴും ഗ്യാസ് നിറയുന്ന പ്രശ്‌നമുള്ളവര്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഉറങ്ങുമ്പോള്‍ അമിതമായി വിയര്‍ക്കാറുണ്ടോ, രക്തപരിശോധന നടത്തണം

സംസ്‌കരിച്ച എല്ലാ ഭക്ഷണങ്ങളും മോശമല്ല; ഭക്ഷണ ലേബലുകളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇതാ

അടുത്ത ലേഖനം
Show comments