Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൂർക്കം വലിച്ചാണോ കിടന്നുറങ്ങുന്നത്? മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ആകാതിരിക്കാൻ വഴിയുണ്ട്!

Snoring and sleeping

നിഹാരിക കെ എസ്

, ബുധന്‍, 11 ഡിസം‌ബര്‍ 2024 (14:25 IST)
സുഖ ഉറക്കത്തിന് പലപ്പോഴും തടസം നിൽക്കുന്നത് കൂർക്കംവലിയാണ്. ഉറങ്ങുമ്പോൾ ഒരു വ്യക്തി അനിയന്ത്രിതമായും ബോധമില്ലാതെയും ഉണ്ടാക്കുന്ന ശബ്ദമാണ് കൂർക്കംവലി. നല്ല ഉറക്കത്തിന് തടസം സൃഷ്ടിക്കുന്നതാണ് പലപ്പോഴും കൂ‍ർക്കംവലി. രാത്രി ഉറങ്ങുമ്പോൾ റിലാക്‌സ് ആയിരിക്കുന്ന ശരീരം നടത്തുന്ന ശ്വസന പ്രവര്‍ത്തനത്തില്‍ എന്തെങ്കിലും തടസം നേരിടുമ്പോൾ ശ്വസനത്തിന്റെ സ്വാഭാവികതയ്ക്ക് മാറ്റം വരുന്നതാണിത്. ഇതാണ് കൂര്‍ക്കംവലിയായി മാറുന്നത്. 
 
കൂർക്കംവലി അടുത്ത് കിടന്നുറങ്ങുന്നവർ വല്ലാതെ ബുദ്ധിമുട്ടിച്ചെക്കാം. കൂർക്കംവലി നിയന്ത്രിക്കാൻ ചില വഴികളുണ്ട്. രാത്രിയിൽ കിടക്കുന്നതിന് മുൻപ് അമിതമായി ഭക്ഷണം കഴിക്കുന്ന ശീലമുണ്ടെങ്കിൽ അത് ഒഴിവാക്കുക. എരിവുള്ളതും ജങ്ക് ഫുഡും അമിതമായി രാത്രി കഴിക്കുന്നത് അത്ര നല്ലതല്ല. ഇത് കൂർക്കംവലിക്ക് കാരണമാകും. 
 
ശരീരം ശ്രദ്ധിക്കുക. അമിതഭാരം ഒഴിവാക്കുക. ഭാരം നിയന്ത്രിക്കുന്നതും കുറയ്ക്കുന്നതും മൊത്തത്തിലുള്ള ആരോഗ്യത്തിന് വളരെ പ്രധാനമാണ്. അതുപോലെ കൂർക്കം വലി കുറയ്ക്കാനും ഇത് വളരെയധികം സഹായിക്കാറുണ്ട്. 
 
കൂർക്കംവലിയുടെ മറ്റൊരു കാരണമാണ് മൂക്കിലുണ്ടാകുന്ന തടസങ്ങൾ. ശ്വാസം കടന്ന് പോകുന്ന മൂക്കിലെ പാത എപ്പോഴും വ്യത്തിയായി ഇരിക്കേണ്ടത് വളരെ പ്രധാനമാണ്.
 
രാത്രിയിൽ കിടന്നുറങ്ങുന്ന രീതിയും കൂർക്കംവലിക്ക് കാരണമാകാറുണ്ട്. നേരെ കിടന്നുറങ്ങുന്നതിനേക്കാളും നല്ലത് ചരിഞ്ഞ് കിടന്നുറങ്ങുന്നതായിരിക്കും കൂർക്കംവലി കുറയ്ക്കാനുള്ള നല്ലൊരു മാർഗം. നേരെ കിടന്ന് ഉറങ്ങുന്നതിനേക്കാൾ ചരിഞ്ഞ് കിടന്ന് ഉറങ്ങുമ്പോൾ കൂർക്കം വലി കുറയും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്താണ് റെഡ് വെൽവെറ്റ് കേക്ക്? അത് പൂ പോലെ റെഡ് കളർ ആകുന്നതെങ്ങനെ?