Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഐസ് ഉപയോഗിക്കൂ... കുടവയര്‍ കുറയ്ക്കൂ !

ഐസ് തെറാപ്പിയുടെ ഗുണങ്ങള്‍

ice
, വ്യാഴം, 27 ഒക്‌ടോബര്‍ 2016 (16:44 IST)
തണുപ്പു നല്‍കാന്‍ മാത്രമുള്ള ഒരു വസ്തുവല്ല ഐസ്. വേദന കുറക്കാനും ശരീരം മരവിക്കാനുമെല്ലാം നമ്മള്‍ ഐസ് ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഐസ് തെറാപ്പിയെന്ന ഒരു രീതിയുണ്ട്. ഇത് മൂലം വയറുള്‍പ്പെടെയുള്ള ശരീരഭാഗങ്ങളിലെ തടി കുറയ്ക്കാനും ശരീരത്തിന്റെ ഏതു ഭാഗത്തും അടിഞ്ഞുകൂടിയ കൊഴുപ്പ് കുറയ്ക്കാനും സാധിക്കും. 
 
2000ല്‍ മെക്‌സിക്കോയിലാണ് ഈ രീതി ആദ്യമായി പരിക്ഷിച്ചത്. എങ്ങിനെയാണ് ഐസ് തെറാപ്പി ചെയ്യുകയെന്ന് നോക്കാം. ശരീരത്തിലെ കൊഴുപ്പുള്ള ഭാഗങ്ങളില്‍ ഐസ് ഉപയോഗിച്ചു മസാജ് ചെയ്യുന്ന ലളിതമായ വ്യായാമ രീതിയാണ് ഇത്.  
 
ഇത്തരത്തില്‍ ചെയ്യുന്നത് വയര്‍, തുട, കയ്യ്, കാല്‍, നെഞ്ച്, നിതംബം തുടങ്ങിയ ശരീരത്തിന്റെ പല ഭാഗങ്ങളിലേയും കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കും. വയറു കുറയ്ക്കുന്നതിനായി ഐസ് ബാഗോ അല്ലെങ്കില്‍ ഐസിന്റെ ജെല്‍ പായ്ക്കോ ആണ് ഉപയോഗിക്കേണ്ടത്. ഇതുപയോഗിച്ച് ഈ ഭാഗത്ത് മസാജ് ചെയ്യുന്നതുമൂലം 300 ശതമാനത്തോളം കൊഴുപ്പ് കുറയുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.    
 
പ്രസവശേഷം അയഞ്ഞുതൂങ്ങിയ വയറിന്റെ ചര്‍മം ഇറുക്കമുള്ളതാക്കാനും ഐസ് തെറാപ്പി വളരെ ഉത്തമമാണ്. അതുപോലെ കണ്ണിനടിയിലെ വീര്‍പ്പു കുറയ്ക്കാനും ഐസ് തെറാപ്പിയ്ക്ക് സാധിക്കും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗ്യാസ് സ്‌റ്റൌ ഉപയോഗിക്കുമ്പോള്‍ ഇതൊന്നും ശ്രദ്ധിച്ചില്ലെങ്കില്‍ ...