Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗര്‍ഭിണികള്‍ മുട്ട കഴിക്കുന്നത് അപകടമോ ? അറിയാം ചില കാര്യങ്ങള്‍ !

ഗര്‍ഭകാലത്ത്‌ എന്തു കഴിക്കണം? ഗര്‍ഭിണികള്‍ അറിയേണ്ടത്‌....

Eat
, വ്യാഴം, 16 മാര്‍ച്ച് 2017 (13:23 IST)
മാതൃത്വം എന്നത് ഒരു പ്രതിഭാസമാണ്. ഒരു അമ്മയാകുന്നതോടെയാണ് ഏതൊരു സ്ത്രീയുടേയും ജന്മം ധന്യമാകുന്നത്. ഇത് സാധ്യമാകുന്നതിന് സ്ത്രീ പുരുഷ ബന്ധവും ശാരീരികവും മാനസികവുമായ ആരോഗ്യവും ഇരുവരുടെയും പ്രത്യുല്‍പാദന ശേഷിയും അനുകൂല സാഹചര്യങ്ങളും അതിനെല്ലാറ്റിനും ഉപരിയായി ഈശ്വരാനുഗഹവും ആവശ്യമാണ്.  
 
ഗര്‍ഭകാലമെന്നത് സ്ത്രീകളുടെ മനസ്സിനും ശരീരത്തിനും വളര്‍ച്ചയും പരിവര്‍ത്തനങ്ങളും ഉണ്ടാകുന്ന ഒരു കാലഘട്ടമാണ്. ഈ സമയത്ത് ഗര്‍ഭിണികള്‍ പോഷകസംപുഷ്ടമായ ആഹാരങ്ങള്‍ കഴിക്കേണ്ടത് വളരെ അത്യാവശ്യമാണ്. എന്നിരുന്നാലും ഒരു സ്ത്രീയ്ക്ക് ഗര്‍ഭകാലത്ത് ഏതെല്ലാം ആഹാരങ്ങളാണ് കഴിക്കാന്‍ പറ്റുന്നതെന്നും ഏതെല്ലാം ആഹാരങ്ങള്‍ ഒഴിവാക്കണമെന്നതും മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.
 
webdunia
ഒരാള്‍ക്ക് വേണ്ടി മാത്രമല്ല രണ്ടു പേര്‍ക്ക് വേണ്ടിയാണ് ഭക്ഷണം കഴിക്കുന്നതെന്ന ചിന്ത അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ പോഷക ഗുണങ്ങള്‍ ധാരാളമുള്ള ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. നിത്യേന 300 അധിക കാലറി കൂടി ഈ കാലഘട്ടത്തില്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത് വളരെ ഗുണപ്രധമാണ്. പച്ചക്കറികളും പഴങ്ങളും നട്‌സും അടങ്ങിയ ഹെല്‍ത്തി സ്‌നാക്‌സ്‌ ഇടയ്‌ക്കിടെ കഴിക്കുന്നതും വളരെ ഉത്തമമാണ്. 
 
കുഞ്ഞിന്റെ വളര്‍ച്ചയ്ക്ക് വേണ്ട പ്രോട്ടീനുകള്‍ ധാരാളമാ‍യി അടങ്ങിയ ഒന്നാണ് മുട്ട. കൂടാതെ ഇരുമ്പ്, ഫോളേറ്റ്, ചോലൈന്‍ എന്നിങ്ങനെയുള്ളവയും ഇതിലടങ്ങിയിട്ടുണ്ട്. ഗര്‍ഭകാലത്ത് മുട്ട പുഴിങ്ങിയത്, മുട്ട ചിക്കി വറുത്തത്, ഓംലെറ്റ്, മുട്ട പൊരിച്ചത് തുടങ്ങിയ മുട്ട വിഭവങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. സന്തുലിതമായ കൊളസ്ട്രോള്‍ ലെവല്‍ നിലനിര്‍ത്തുന്ന സ്ത്രീകളാണെങ്കില്‍ ദിവസേന ഒന്നോ രണ്ടോ മുട്ട കഴിക്കാവുന്നതാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എണ്ണ തേച്ച് കുളിക്കാറുണ്ടോ? എങ്കില്‍ നിങ്ങളുടെ സൗന്ദര്യം സുരക്ഷിതമാണ്