Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈ ചൂടുകാലത്ത് ആണുങ്ങള്‍ ചെയ്യേണ്ടത് !

ഈ ചൂടുകാലത്ത് ആണുങ്ങള്‍ ചെയ്യേണ്ടത് !
, തിങ്കള്‍, 15 ഏപ്രില്‍ 2019 (18:42 IST)
വേനല്‍ച്ചൂട് അതിന്‍റെ പാരമ്യത്തില്‍ നില്‍ക്കുകയാണല്ലോ. ഈ ചൂടുകാലത്ത് സൌന്ദര്യ സംരക്ഷണം ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. വെയില്‍ കൊള്ളുക എന്നത് വളരെയേറെ റിസ്കുള്ള സംഗതിയുമാണ്. സ്ത്രീകളുടെ സൌന്ദര്യസംരക്ഷണം മാത്രമല്ല, പുരുഷന്‍‌മാരുടെ ചര്‍മ്മ സംരക്ഷണവും പ്രധാന വിഷയം തന്നെയാണ്. ഈ ചൂടുകാലത്ത് പുരുഷന്‍‌മാര്‍ തങ്ങളുടെ ചര്‍മ്മ സംരക്ഷണത്തിനായി എന്തൊക്കെ ചെയ്യണമെന്ന് നോക്കാം.
 
ഫേസ് വാഷ് ഉപയോഗിക്കുന്നത് പതിവാക്കുക
 
നിങ്ങള്‍ ഒരുപക്ഷേ പതിവായി ഫേസ് വാഷ് ഉപയോഗിക്കുന്നവര്‍ അല്ലായിരിക്കാം. എന്നാല്‍ ഈ വേനല്‍ക്കാലത്ത് ദിവസം ഒരുതവണയെങ്കിലും ഫേസ് വാഷ് ഉപയോഗിച്ച് മുഖം കഴുകേണ്ടതാണ്. ഒരുപാട് ജോലിഭാരമുള്ള ദിവസം രണ്ടുതവണ ഫേസ് വാഷ് ഉപയോഗിച്ചാലും കുഴപ്പമില്ല.
 
ഫേസ് വൈപ്സ് ഉപയോഗിക്കുക
 
സൂര്യന്‍റെ ചൂടന്‍ രശ്മികളില്‍ നിന്ന് രക്ഷനേടാന്‍ ഫേസ് വൈപ്സ് കൈവശം കരുതേണ്ടതാണ്. ആവശ്യമെന്ന് തോന്നുന്ന ഘട്ടങ്ങളിലൊക്കെ വൈപ്സ് ഉപയോഗിച്ച് മുഖം തുടയ്ക്കുക. ഒരു ഫ്രഷ്‌നെസ് അനുഭവപ്പെടുന്നത് കാണാം. പലതരത്തിലുള്ള ഫേസ് വൈപ്‌സുകള്‍ ഇന്ന് ലഭ്യമാണ്. നിങ്ങളുടെ ചര്‍മ്മത്തിന് അനുയോജ്യമായത് തിരഞ്ഞെടുക്കുക.
 
മുഖം മറയ്ക്കുക!
 
നിങ്ങള്‍ ബൈക്ക് ഉപയോഗിക്കുന്നവരാണെങ്കില്‍ മുഖം തുണികൊണ്ട് മറച്ച് ബൈക്കില്‍ യാത്ര ചെയ്യുന്നത് നല്ലതാണ്. സൂര്യരശ്മികളുടെ ചൂട് നേരെ മുഖത്ത് തട്ടാതിരിക്കാന്‍ ഇത് സഹായിക്കും. ഹാഫ് സ്ലീവ് ഷര്‍ട്ടോ ടി ഷര്‍ട്ടോ ഉപയോഗിക്കുന്നത് ഒഴിവാക്കുകയും വേണം.
 
ധാരാളം വെള്ളം കുടിക്കുക
 
ശരീരത്തെ ജലാംശം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായാല്‍ മരണം വരെ സംഭവിക്കാം. ഈ വേനല്‍ക്കാലത്ത് സൂര്യാഘാതത്താല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ധാരാളം വെള്ളം കുടിക്കുക എന്നതാണ് ഇതിന് ഒരു പോംവഴി. യാത്ര ചെയ്യുമ്പോഴും വെള്ളം ഒപ്പം കരുതുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹൃദ്രോഗം മുതല്‍ കാൻസർവരെ തടയും; തണ്ണിമത്തന്റെ ഗുണങ്ങള്‍ ചില്ലറയല്ല