Select Your Language

Notifications

webdunia
webdunia
webdunia
webdunia

മസില്‍ വളര്‍ച്ചയ്‌ക്ക് സ്‌ത്രീകള്‍ പ്രോട്ടീന്‍ പൗഡര്‍ ഉപയോഗിക്കണോ ?

മസില്‍ വളര്‍ച്ചയ്‌ക്ക് സ്‌ത്രീകള്‍ പ്രോട്ടീന്‍ പൗഡര്‍ ഉപയോഗിക്കണോ ?
, വെള്ളി, 5 ഏപ്രില്‍ 2019 (20:46 IST)
ജീവിതശൈലി മാറിയതോടെ ജിമ്മില്‍ പോകുന്നവരുടെയും വ്യായാമം ചെയ്യുന്നവരുടെയും എണ്ണം ഇന്ന് വര്‍ദ്ധിച്ചു വരുകയാണ്. പുരുഷന്മാരെ സ്‌ത്രീകളും പലവിധമുള്ള വ്യായാമമുറകള്‍ക്കായി സമയം കണ്ടെത്തുന്നുണ്ട്. എന്നാല്‍ മസില്‍ വളര്‍ച്ച ലക്ഷ്യം വെച്ചാണ് യുവാക്കള്‍ ജിമ്മില്‍ പോകുന്നത്.

സിലുകളുടെ വളര്‍ച്ചയ്ക്ക് ഭക്ഷണത്തോടൊപ്പം തന്നെ വിശ്രമവും ഉറക്കവും അത്യാവശ്യമാണ്. സ്റ്റിറോയിഡുകളും  പ്രോട്ടീന്‍ മരുന്നുകളും ഉപയോഗിക്കുന്ന സ്‌ത്രീകളുടെ എണ്ണം കൂടി വരുകയാണ്. ആരോഗ്യം നിലനിര്‍ത്താന്‍ സ്‌ത്രീകള്‍ ഈ മാര്‍ഗം തേടേണ്ടത് ഉണ്ടോ എന്നത് വലിയൊരു ചോദ്യമാണ്.

സ്ത്രീകള്‍ പ്രോട്ടീന്‍ പൗഡറോ അനാഡ്രോള്‍ പോലെയുള്ള മരുന്നുകളോ അമിതമായി ഉപയോഗിക്കരുതെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. ഇത് സ്ത്രീ ശരീരത്തില്‍ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ പോലുള്ള ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കും.

ആര്‍ത്തവം, ഗര്‍ഭധാരണം, ശാരീരിക പ്രശ്‌നങ്ങളാകും സ്‌ത്രീകളെ ബാധിക്കുക. പൊതുവായുള്ള അന്നജം, കൊഴുപ്പ്, മാംസ്യം എന്നീ പോഷകങ്ങള്‍ക്കു പുറമേ സൂക്ഷ്മപോഷകങ്ങളായ ഇരുമ്പ്, കാല്‍സ്യം, സിങ്ക്, സെലനിയം, ഫോളിക് ആസിഡ്, ജീവകം സി, ഡി, എ, ബി12, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ സ്ത്രീകളുടെ അഴകിനും ആരോഗ്യത്തിനും അത്യാവശ്യമാണ്. ഇവ അടങ്ങിയ ഭക്ഷണങ്ങളാണ് സ്‌ത്രീകള്‍ കഴിക്കേണ്ടത്.

കൗമാരക്കാരികളില്‍ എല്ലുകളുടെ ശരിയായ വളര്‍ച്ചയ്ക്കും രക്തത്തിലെ ഹീമോഗ്ലോബിന്‍ നില മെച്ചപ്പെടുത്താനും നല്ലയിനം മാംസ്യത്തോടൊപ്പം ഇരുമ്പ്, കാല്‍സ്യം എന്നിവ കൂടിയ അളവില്‍ ആവശ്യമാണ്. കൊഴുപ്പു കുറഞ്ഞ മാംസം, മത്സ്യം, മുഴുധ്യാനങ്ങള്‍, പയറുവര്‍ഗങ്ങള്‍, പാലും പാലുത്പന്നങ്ങളും, പഴങ്ങളും ഇലക്കറികളും മറ്റു പച്ചക്കറികളും ധാരാളം അടങ്ങിയ ഭക്ഷണത്തിലൂടെ ഇവ ലഭിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലിംഗത്തിന്റെ വലുപ്പം വര്‍ദ്ധിപ്പിക്കാന്‍ ഏതാണ് എളുപ്പമാര്‍ഗം ?