Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചെറുപ്പക്കാരിലെ ഹൃദയാഘാതത്തിന് പിന്നില്‍ ഇക്കാരണങ്ങള്‍

20 വയസിന് അവസാനമോ 30 വയസിന്റെ തുടക്കത്തിലോ യുവതീ യുവാക്കൾ ഹൃദയാഘാതം വന്ന് മരണപ്പെടുന്നത് സ്ഥിരം കാഴ്ച്ചയായിരിക്കുകയാണ്.

Heart Disease

നിഹാരിക കെ.എസ്

, വെള്ളി, 18 ജൂലൈ 2025 (12:24 IST)
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ 60 വയസോ അതില്‍ കൂടുതലോ പ്രായമുള്ളവരിലെ ഹൃദയാഘാതം ഒരു സാധാരണ സംഭവമായിരുന്നു. എന്നാൽ, ഇന്ന് അങ്ങനെയല്ല കാര്യങ്ങൾ. ഹൃദയാഘാതം ചെറുപ്പക്കാരിലും വർധിച്ച് വരികയാണ്. 20 വയസിന് അവസാനമോ 30 വയസിന്റെ തുടക്കത്തിലോ യുവതീ യുവാക്കൾ ഹൃദയാഘാതം വന്ന് മരണപ്പെടുന്നത് സ്ഥിരം കാഴ്ച്ചയായിരിക്കുകയാണ്. 
 
അടുത്തിടെ യുഎസിലെ ഒരു പ്രമുഖ കാര്‍ഡിയോളജിസ്റ്റ് ഡോ. പീറ്റര്‍ മക്കല്ലോ ഹൃദയാഘാതത്തെ കുറിച്ച് ഒരു സെനറ്റ് ഹിയറിംഗിൽ പറഞ്ഞ ചില കാര്യങ്ങൾ ലോകശ്രദ്ധ പിടിച്ചുപറ്റുന്നു. എന്തുകൊണ്ടാണ് ചെറുപ്പക്കാര്‍ക്കിടയില്‍ ഹൃദ്രോഗം വര്‍ധിച്ചുവരുന്നത് എന്നതിനുള്ള കാരണങ്ങളെക്കുറിച്ച് അദ്ദേഹം പറയുന്നത് ഇക്കാര്യങ്ങളാണ്.
 
ജങ്ക് ഫുഡുകള്‍, വ്യായാമക്കുറവ്, പുകവലി, മദ്യം തുടങ്ങിയ മോശം ജീവിത ശൈലികളാണ് ചെറുപ്പക്കാരില്‍ ഹൃദയാഘാതം വര്‍ധിക്കുന്നതിന് പിന്നിലെ കാരണം. ഹൃദയപേശികളിലെ വീക്കം എന്ന് വിളിക്കപ്പെടുന്ന മയോകാര്‍ഡിറ്റിസും ഒരു കാരണമാണ്. ക്ഷീണമുള്ള യുവാക്കളില്‍ ഹൃദയ പരിശോധനകള്‍ക്ക് മുന്‍ഗണന നല്‍കുക, നന്നായി ഭക്ഷണം കഴിക്കുക എന്നിവയാണ് പ്രതിരോധ മാർഗങ്ങൾ. ഇവയൊക്കെ ചെയ്യുന്നതോടൊപ്പം ഹൃദയത്തെ സംരക്ഷിക്കേണ്ടത് ആവശ്യമാണെന്ന സ്വയം തോന്നലും ഉണ്ടാവേണ്ടതാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കര്‍ക്കടവും നോണ്‍ വെജ് ഭക്ഷണവും; ഒരു ദോഷവുമില്ല, ധൈര്യമായി കഴിക്കാം