Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലെമൺ ടീയോടൊപ്പം ഒരിക്കലും ഈ ഭക്ഷണങ്ങൾ കഴിക്കാൻ പാടില്ല!

ലെമൺ ടീയോടൊപ്പം ഒരിക്കലും ഈ ഭക്ഷണങ്ങൾ കഴിക്കാൻ പാടില്ല!

നിഹാരിക കെ എസ്

, ശനി, 23 നവം‌ബര്‍ 2024 (12:44 IST)
നിരവധി വിറ്റാമിനുകളുടെയും പോഷകങ്ങളുടെയും കലവറയാണ് നാരങ്ങ. വിറ്റാമിൻ സി, ഫോളേറ്റ്, കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം, സിങ്ക്, മാംഗനീസ്, പ്രോട്ടീൻ, ആൻറി ഓക്സിഡൻറുകൾ തുടങ്ങിയവ നാരങ്ങയിൽ അടങ്ങിയിരിക്കുന്നു. വിറ്റാമിൻ സി ധാരാളം അടങ്ങിയ ചെറുനാരങ്ങ രോഗ പ്രതിരോധശേഷി കൂട്ടാനും ചർമ്മത്തിൻറെ ആരോഗ്യത്തിനും നല്ലതാണ്. ദഹനത്തിനും പ്രമേഹത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തിനും വണ്ണം കുറയ്ക്കാനുമൊക്കെ നാരങ്ങ ഗുണം ചെയ്യും. 
 
ജ്യൂസായും അച്ചാറായും കറികളിൽ ചേർത്തുമൊക്കെ നാരങ്ങ നാം ഉപയോഗിക്കാറുണ്ട്. ലെമൺ ടീയും പലരുടെയും ഇഷ്ട പാനീയമാണ്.  എന്നാൽ ചില ഭക്ഷണവിഭവങ്ങൾ നാരങ്ങയോടൊപ്പം ചേർത്ത് കഴിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യുമെന്നാണ് ന്യൂട്രീഷ്യന്മാർ പറയുന്നത്. അത്തരത്തിൽ ലെമൺ ടീയോടൊപ്പം കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
 
* പാൽ ഉത്പന്നങ്ങൾക്കൊപ്പം ലെമൺ ടീ കുടിക്കരുത്. നാരങ്ങയിലെ സിട്രിക് ആസിഡിന്റെ സാന്നിധ്യം മൂലം നെഞ്ചെരിച്ചിൽ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ നാരങ്ങയും പാലും ഒരുമിച്ച് കഴിക്കരുത്.
 
* ലെമൺ ടീയോടൊപ്പം പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളും കഴിക്കരുത്. നാരങ്ങയുടെ പുളിപ്പും മധുരവും കൂടി ചേരുമ്പോൾ ഇവയുടെ രുചിയിലും വ്യത്യാസം ഉണ്ടാകാം. 
 
* അമിതമായി എരിവുള്ള ഭക്ഷണത്തിനൊപ്പവും ലെമൺ ടീ കഴിക്കരുത്‌. നാരങ്ങ എരിവിനെ കൂട്ടുന്നതിനാൽ ഇത്‌ ചിലരിൽ നെഞ്ചെരിച്ചിലിന് കാരണമാകാം. 
 
* ഏലയ്‌ക്ക, ഗ്രാമ്പൂ തുടങ്ങിയവ ലെമൺ ടീയിൽ ചേർക്കാതിരിക്കുക. 
 
* തക്കാളി അടങ്ങിയ ഭക്ഷണങ്ങളും കഴിക്കാതിരിക്കുക.
 
* തക്കാളിയും നാരങ്ങയും അസിഡിക് ആയതിനാൽ ആണിത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുടി വളര്‍ച്ചയ്ക്ക് ബെസ്റ്റ് ബദാം, ഇക്കാര്യങ്ങള്‍ അറിയാമോ