Select Your Language

Notifications

webdunia
webdunia
webdunia
webdunia

വന്ദേഭാരതിലെ സാമ്പാറില്‍ ചെറുപ്രാണികള്‍; ഏജന്‍സിക്കു അരലക്ഷം രൂപ പിഴ

പരാതി ലഭിച്ച ഉടനെ ദക്ഷിണ റെയില്‍വേ യാത്രക്കാരനോടു ക്ഷമാപണം നടത്തി

വന്ദേഭാരതിലെ സാമ്പാറില്‍ ചെറുപ്രാണികള്‍; ഏജന്‍സിക്കു അരലക്ഷം രൂപ പിഴ

രേണുക വേണു

, തിങ്കള്‍, 18 നവം‌ബര്‍ 2024 (10:34 IST)
വന്ദേഭാരത് ട്രെയിനില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ ചെറുപ്രാണികളെ കണ്ടെത്തി. തിരുനെല്‍വേലി വന്ദേഭാരത് എക്‌സ്പ്രസിലാണ് സാമ്പാറില്‍ നിന്ന് ചെറുപ്രാണികളെ ലഭിച്ചത്. ദക്ഷിണ റെയില്‍വേ യാത്രക്കാരോടു മാപ്പ് ചോദിക്കുകയും ഭക്ഷണ വിതരണ ഏജന്‍സിക്കു അരലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. കഴിഞ്ഞ ശനിയാഴ്ച പ്രഭാതഭക്ഷണത്തോടൊപ്പം വിളമ്പിയ സാമ്പാറിലാണ് യാത്രക്കാരന്‍ പ്രാണിയെ കണ്ടെത്തിയത്. മധുരയില്‍നിന്ന് ട്രെയിന്‍ പുറപ്പെട്ടതിനു തൊട്ടുപിന്നാലെ ഇദ്ദേഹം പരാതി നല്‍കി.
 
പരാതി ലഭിച്ച ഉടനെ ദക്ഷിണ റെയില്‍വേ യാത്രക്കാരനോടു ക്ഷമാപണം നടത്തി. കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. ബൃന്ദാവന്‍ ഫുഡ് പ്രൊഡക്റ്റ്‌സിന്റെ നിയന്ത്രണത്തിലുള്ള തിരുനെല്‍വേലി ബേസ് കിച്ചണില്‍ നിന്നാണ് ഈ ഭക്ഷണം വിതരണം ചെയ്തത്. 
 
പരാതി ലഭിച്ചതിനു പിന്നാലെ ദക്ഷിണ റെയില്‍വേയിലെ ഓണ്‍ബോര്‍ഡ് മാനേജര്‍, ചീഫ് കേറ്ററിങ് ഇന്‍സ്പെക്ടര്‍ (സിഐആര്‍), ചീഫ് കമേഴ്‌സ്യല്‍ ഇന്‍സ്പെക്ടര്‍ (സിസിഐ), അസിസ്റ്റന്റ് കമേഴ്സ്യല്‍ മാനേജര്‍ (എസിഎം) എന്നിവര്‍ തിരുനെല്‍വേലി ബേസ് കിച്ചണില്‍ പരിശോധന നടത്തി. പരിശോധിച്ചപ്പോള്‍ കാസ്‌റോള്‍ കണ്ടെയ്നറിന്റെ അടപ്പില്‍ ഇത്തരം പ്രാണികളുള്ളതായി കണ്ടെത്തി. തുടര്‍ന്നാണു നടപടിയെടുത്തത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോഷണം എതിര്‍ത്താല്‍ ആക്രമണം, വ്യായാമം കുണ്ടന്നൂര്‍ പാലത്തിനടിയില്‍; കുറുവ സംഘത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്