ബിരിയാണി രാത്രി കഴിക്കാന്‍ കൊള്ളില്ല; കാരണം ഇതാണ്

കലോറി, കൊഴുപ്പ് എന്നിവ ധാരാളം അടങ്ങിയ ഭക്ഷണമാണ് ബിരിയാണി

രേണുക വേണു
ബുധന്‍, 13 നവം‌ബര്‍ 2024 (10:25 IST)
Biriyani

ബിരിയാണി ഇഷ്ടമില്ലാത്തവരായി നമുക്കിടയില്‍ ആരും ഉണ്ടാകില്ല. എന്നാല്‍ അമിതമായാല്‍ അമൃതും വിഷം എന്നു പറയുന്നതു പോലെ ബിരിയാണി അമിതമായി കഴിച്ചാല്‍ ഒട്ടേറെ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും. രാത്രി കിടക്കുന്നതിനു മുന്‍പ് വയറുനിറച്ച് ബിരിയാണി കഴിക്കുന്ന ശീലം ആരോഗ്യത്തിനു നല്ലതല്ല. ഉച്ചഭക്ഷണമായി ബിരിയാണി കഴിക്കുന്നതില്‍ വലിയ ആരോഗ്യ പ്രശ്നങ്ങളില്ല. എന്നാല്‍ രാത്രി ബിരിയാണി കഴിക്കുന്നത് അത്ര നല്ലതല്ല. 
 
കലോറി, കൊഴുപ്പ് എന്നിവ ധാരാളം അടങ്ങിയ ഭക്ഷണമാണ് ബിരിയാണി. രാത്രി കിടക്കുന്നതിനു മുന്‍പ് അമിതമായി കലോറിയും കൊഴുപ്പും ശരീരത്തില്‍ എത്തിയാല്‍ അത് പൊണ്ണത്തടിയിലേക്ക് നയിക്കും. രാത്രി നിങ്ങളുടെ ശരീരം ഊര്‍ജം ചെലവഴിക്കുന്ന അധ്വാനങ്ങളില്‍ ഏര്‍പ്പെടുന്നില്ല. അതുകൊണ്ട് ബിരിയാണി പോലെ കട്ടിയുള്ള ഭക്ഷണങ്ങള്‍ കഴിച്ചാല്‍ അത് ദഹിക്കാതെ കിടക്കും. 
 
സ്ഥിരമായി രാത്രി ബിരിയാണി കഴിക്കുന്ന ശീലമുണ്ടെങ്കില്‍ അത് നോണ്‍ ആല്‍ക്കഹോളിക് ലിവര്‍ രോഗത്തിലേക്ക് നയിക്കും. രാത്രി അമിതമായി കലോറി ശരീരത്തിലേക്ക് എത്തിയാല്‍ ഉറങ്ങാന്‍ അസ്വസ്ഥത തോന്നും. മാത്രമല്ല രാത്രി ബിരിയാണി കഴിച്ചാല്‍ അമിതമായി ദാഹം തോന്നുകയും ഉറക്കം നഷ്ടപ്പെടുകയും ചെയ്യും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിയേറ്ററുകളിൽ തകർത്തോടിയ സൂപ്പർഹിറ്റുകൾ ഒടിടിയിലേക്ക്, വാഴ 2 , മോഹിനിയാട്ടം വീട്ടിലിരുന്ന് കാണാം

Drishyam 3 Trailer: ദൃശ്യം ട്രെയ്‌ലർ നാളെ

ഇത് കോവിഡ് പോലെയല്ല, ഇന്‍ഫ്‌ലുവന്‍സയുമല്ല: ഹാന്റവൈറസ് ബാധയെക്കുറിച്ച് ലോകാരോഗ്യ സംഘടന

'ന്യൂക്ലിയാര്‍ ബ്ലാക്ക്മെയില്‍ നടക്കില്ല': ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷിക വേളയില്‍ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി ഇന്ത്യ

ഈ എട്ടുഭക്ഷണങ്ങള്‍ രക്തം ശുദ്ധീകരിക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

അമിത ചിന്ത ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ ഇവയാണ്

കോഡ് ലിവര്‍ ഓയില്‍ കഴിക്കുന്നതുകൊണ്ടുള്ള ഏഴ് ആരോഗ്യഗുണങ്ങള്‍ ഇവയാണ്

ദിവസവും ടോയ്‌ലറ്റിൽ പോകാത്തത് ആരോഗ്യ പ്രശ്‌നമാണോ?

ലൈംഗികാരോഗ്യം : അവഗണിക്കാൻ പാടില്ലാത്ത 5 ഹോർമോണുകൾ ഇവയാണ്

ഉറങ്ങുന്നതിന് മുന്‍പ് ചിയ സീഡ് കഴിക്കരുത്!

അടുത്ത ലേഖനം
Show comments