Select Your Language

Notifications

webdunia
webdunia
webdunia
webdunia

വൃക്കയില്‍ കല്ലുള്ളവര്‍ ശ്രദ്ധിക്കുക; ഈ ഭക്ഷണങ്ങള്‍ അപകടമാണ് !

ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുമോ? എന്നാല്‍ വൃക്കയിലെ ക്ല്ലിനെ ഇല്ലാതാക്കാം !

വൃക്കയില്‍ കല്ലുള്ളവര്‍ ശ്രദ്ധിക്കുക; ഈ ഭക്ഷണങ്ങള്‍ അപകടമാണ് !
, വ്യാഴം, 29 ജൂണ്‍ 2017 (13:17 IST)
നമ്മുടെ നാട്ടില്‍ സാധാരണ കാണപ്പെടുന്ന രോഗമാണ് വൃക്കയില്‍ കല്ലുകള്‍ ഉണ്ടാകുന്നത്. സ്ത്രീകളെയും പുരുഷന്മാരെയും ഇത് ബാധിക്കാറുണ്ടെങ്കിലും പുരുഷന്മാരിലാണ് ഈ അസുഖം കൂടുതല്‍ കണ്ടുവരുന്നത്. പാരമ്പര്യമായും ഈ രോഗം ബാധിക്കാം. കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഈ അസുഖം മുന്‍പ് വന്നിട്ടുണ്ടെങ്കില്‍ മറ്റുള്ളവര്‍ക്കും അസുഖം ബാധിക്കാനുള്ള സാധ്യതയുണ്ട്. ഇരുപത് വയസിന് മുപ്പത് വയസിനും മധ്യേ ആണ് ഈ രോഗം സാധാരണ കണ്ടു വരുന്നത്.
 
വൃക്കയില്‍ കല്ലുകള്‍ രൂപപ്പെടുമ്പോള്‍ വേദന ഉണ്ടാകുന്നത് സ്വാഭാവികമാണ്. വൃക്കയില്‍ നിന്ന് മൂത്രം പോകുന്നത് തടസപ്പെടുന്നത് കൊണ്ടാണ് വേദന ഉണ്ടാകുന്നത്. മൂത്രനാളിയിലും വൃക്കയുടെ ഭാഗത്തും ഇടുപ്പിലും ജനനേന്ദ്രിയ ഭാഗത്തും വേദന ബാധിക്കാറുണ്ട്. പെട്ടെന്നാകും വേദന ഉണ്ടാകുന്നത്. വളരെ വേഗം തന്നെ കുറയുകയും ചെയ്യും. വേദനയ്ക്കൊപ്പം ചര്‍ദ്ദിയും മനം പിരട്ടലും സാധാരണമാണ്.
 
വൃക്കയില്‍ കല്ലുണ്ടാകുന്ന മിക്ക കേസുകളിലും മൂത്രത്തിലൂടെ രക്തം പോകുന്നതും പതിവാണ്. കാത്സിയം അമിതമാകുന്നതാണ് ഇതിന് കാരണം. അറുപത് ശതമാനം കേസുകളില്‍ കാത്സിയം ഓക്സലേറ്റാണ് കല്ലുകള്‍ക്ക് കാ‍രണമാകുന്നത്. ചിലപ്പോള്‍ ഫോസ്ഫേറ്റ്, യൂറിക് ആസിഡ് പോലെയുള്ള വസ്തുക്കളും കല്ലുകള്‍ക്ക് കാരണമാകാറുണ്ട്.
 
വൃക്കയിലുണ്ടാകുന്ന കല്ല വേഗത്തില്‍ മാറ്റാന്‍ കഴിയും അതിനായി ചില ഭക്ഷണം ഒഴുവാക്കുകയും ചിലത് കഴിക്കുകയും വേണം. യൂറിക്കാസിഡുകളും ഓക്സലേറ്റുകളും ധാരാളം അടങ്ങിയിരിക്കുന്ന  പാല്‍, ഐസ്‌ക്രീം, ചോക്കലേറ്റ്‌, ചുവന്ന ചീര, ചേന, കപ്പലണ്ടി, അണ്ടിപ്പരിപ്പ്‌, കാപ്പി, ചായ, കടല, സോഫ്‌റ്റ് ഡ്രിംഗ്‌സ്, കോളകള്‍, മദ്യം എന്നിവ ഉപേക്ഷിക്കണം.
 
കുടാതെ ചുവന്ന നിറമുള്ള മത്സ്യങ്ങള്‍, പന്നിയിറച്ചി, കോഴിയിറച്ചി, ടിന്‍ ഫുഡ് എന്നവ തീര്‍ത്തും ഒഴിവാക്കണം. ദിവസവും മൂന്ന് ലിറ്ററോളം വെള്ളം കുടിക്കുക. ഭക്ഷണത്തില്‍ ഉപ്പ് നിയന്ത്രിക്കണം. കുടാതെ അമിതഭാരം നിയന്ത്രിക്കുക. വിയര്‍പ്പ് കൂടുതല്‍ അനുഭവപ്പെടുമ്പോള്‍ നിര്‍ജ്ജ്ലീകരണം സംഭവിക്കാതിരിക്കാന്‍ ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്ത്രീകള്‍ ഒന്ന് ശ്രദ്ധിച്ചോളൂ... ആര്‍ത്തവകാലത്തെ നിശബ്‌ദ കൊലവിളി ഇനി വേണ്ട !