Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്ത്രീകള്‍ ഒന്ന് ശ്രദ്ധിച്ചോളൂ... ആര്‍ത്തവകാലത്തെ നിശബ്‌ദ കൊലവിളി ഇനി വേണ്ട !

സ്ത്രീകള്‍ ഒന്ന് ശ്രദ്ധിച്ചോളൂ...

സ്ത്രീകള്‍ ഒന്ന് ശ്രദ്ധിച്ചോളൂ... ആര്‍ത്തവകാലത്തെ നിശബ്‌ദ കൊലവിളി ഇനി വേണ്ട !
, ബുധന്‍, 28 ജൂണ്‍ 2017 (16:46 IST)
ആര്‍ത്തവ കാലത്തെ കുറിച്ച് ഓര്‍ക്കാന്‍ ചിലര്‍ക്ക് വളരെ പേടിയാണ്. ഇതിന് പ്രധാന കാരണം ആ ദിനങ്ങളില്‍ അനുഭവിക്കുന്ന  വേദനയാണ്. മാസമുറയെ വേദനയുടെ ഒരു അദ്ധ്യായമായിട്ടായിരിക്കും പലരും കാണുക. കൈകാല്‍ കഴപ്പും ശരീരവേദനയുമെല്ലാം പലര്‍ക്കും ഈ സമയങ്ങളില്‍ ഉണ്ടാകും. സാധാരണ പല മരുന്നുകളും ഇതിനായി ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഈ വേദനയ്ക്ക് വീട്ടില്‍ തന്നെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ചില മരുന്നുകള്‍ ഇതാ.
 
തുളസി, പുതിന തുടങ്ങിയ ചെടികള്‍ ആര്‍ത്തവവേദനകള്‍ കുറയ്ക്കാന്‍ നല്ലതാണ്. ഇവയിട്ട വെള്ളം തിളപ്പിച്ചു കുടിയ്ക്കുകയോ ഇവ ഭക്ഷണസാധനങ്ങളില്‍ ചേര്‍ത്ത് കഴിയ്ക്കുകയോ ചെയ്യാം. അതുപോലെ ഇഞ്ചി നല്ലൊരു നാട്ടുമരുന്നാണ്. പല രോഗങ്ങൾക്കും ഒറ്റമൂലിയായി ഇഞ്ചി ഉപയോഗിക്കാം. സ്ത്രീകളിലെ ആര്‍ത്തവ സമയത്തുണ്ടാകുന്ന വേദനയെ ഇല്ലതാക്കാന്‍ ഇഞ്ചി നീര് വളരെ ഫലപ്രദമാണ്.
 
ചൂടുപാലില്‍ നെയ്യ് ചേര്‍ത്ത് കഴിയ്ക്കുന്നത് ആര്‍ത്തവ അസ്വസ്ഥതകള്‍ ഒഴിവാക്കാന്‍ സഹായിക്കും. ആര്‍ത്തവത്തിന് മുമ്പായി ഏറെ പപ്പായ കഴിക്കുക. പപ്പായയില്‍ അടങ്ങിയിട്ടുള്ള പപ്പൈന്‍ എന്ന എന്‍സൈം ആര്‍ത്തവ കാലത്തെ വേദന കുറയ്ക്കാന്‍ ഫലപ്രദമാണ്.

ആര്‍ത്തവ കാലത്തെ രക്തമൊഴുക്ക് ശരിയായ രീതിയിലാവാന്‍ ക്യാരറ്റ് ജ്യൂസ് സഹായിക്കും. ഒരു സ്പൂണ്‍ തേനില്‍ കറ്റാര്‍ വാഴ നീര് ചേര്‍ത്ത് കഴിക്കുന്നത് ആര്‍ത്തവ കാലത്തെ വേദന കുറയ്ക്കാന്‍ സഹായിക്കും. ഒരു ഗ്ലാസ്സ് വെള്ളത്തില്‍ പെരുംജീരകം ഇട്ട് തിളപ്പിച്ച് കുടിച്ചാല്‍ ആര്‍ത്തവ വേദനയ്ക്ക് ശമനം ലഭിക്കും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഞ്ഞള്‍ അടങ്ങിയിട്ടുള്ള കറികള്‍ ശീലമാക്കൂ... മറവി എന്ന പ്രശ്നം പിന്നെ ഉണ്ടാകില്ല !