Select Your Language

Notifications

webdunia
webdunia
webdunia
webdunia

പങ്കാളിയുമായോ സുഹൃത്തുമായോ ഇതെല്ലാം നിങ്ങള്‍ പങ്കുവെച്ചിരുന്നോ ? എങ്കില്‍ സൂക്ഷിച്ചോളൂ...

ഒരാള്‍ ഉപയോഗിക്കുന്ന ഹെ‍ഡ്ഫോണ്‍ ഒരുകാരണവശാലും മറ്റൊരാള്‍ ഉപയോഗിക്കരുത്

പങ്കാളിയുമായോ സുഹൃത്തുമായോ ഇതെല്ലാം നിങ്ങള്‍ പങ്കുവെച്ചിരുന്നോ ? എങ്കില്‍ സൂക്ഷിച്ചോളൂ...
, വെള്ളി, 12 ഓഗസ്റ്റ് 2016 (12:59 IST)
ദൈനംദിന ജീവിതത്തില്‍ സുഹൃത്തുക്കളുമായും പങ്കാളിയുമായുമായൊക്കെ പല കാര്യങ്ങളും പങ്കിടാറുണ്ട്. ചിലപ്പോള്‍ അതൊരു രഹസ്യമോ, ഭക്ഷണമോ, അല്ലെങ്കില്‍ അതുപോലെയുള്ള എന്തെങ്കിലുമൊക്കെ ആയിരിക്കാം. എന്നാല്‍ മറ്റുള്ളവരുമായി ഒരിക്കലും പങ്കിടാന്‍ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. എന്തെല്ലാമാണ് അവയെന്ന് നോക്കാം. 
 
ഹെഡ്ഫോണുകള്‍: ഒരാള്‍ ഉപയോഗിക്കുന്ന ഹെ‍ഡ്ഫോണ്‍ ഒരുകാരണവശാലും മറ്റൊരാള്‍ ഉപയോഗിക്കരുത്. ഇതുമൂലം ബാക്‌ടീരിയകള്‍ ഒരാളില്‍നിന്ന് മറ്റൊരാളിലേക്ക് പകരുകയും ഇന്‍ഫെക്ഷനു കാരണമാകുകയും ചെയ്യും.
 
കുളിക്കാനുള്ള ടവല്‍, തോര്‍ത്ത്: ഇത് ഒന്നിലധികം പേര്‍ ഉപയോഗിക്കുന്നത് പലതരം ത്വക്ക്‌രോഗങ്ങള്‍ക്ക് കാരണമാകും. മുഖക്കുരു, ചൊറിച്ചില്‍ എന്നിവയൊക്കെ ഇത്തരത്തില്‍ പകരാന്‍ സാധ്യതയുണ്ട്.
 
ലിപ്‌സ്റ്റിക്ക്: ഒരാള്‍ ഉപയോഗിക്കുന്ന ലിപ്‌സ്റ്റിക്ക് മറ്റൊരാള്‍ ഉപയോഗിക്കുന്നത് പലതരം വൈറസുകള്‍ പകരാനും, ത്വക്ക്‌രോഗങ്ങള്‍ക്കും കാരണമാകും. 
 
ടൂത്ത്ബ്രഷ്: ടൂത്ത്ബ്രഷുകള്‍ പങ്കുവെയ്‌ക്കുന്നതു മൂലം വായ്പ്പുണ്ണ്, ബാക്ടീരിയല്‍ ഇന്‍ഫെക്ഷന്‍ എന്നിവ പിടിപെടാന്‍ സാധ്യതയുണ്ട്. 
 
ഷേവിങ് റേസര്‍: ഷേവ് ചെയ്യാന്‍ ഉപയോഗിക്കുന്ന റേസര്‍ മറ്റൊരാള്‍ ഉപയോഗിക്കാന്‍ പാടില്ല. ഇത് ഫംഗസ്-ബാക്ടീരിയ-വൈറസ് എന്നിവ പകരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ഗുരുതരമായ ത്വക്ക്‌രോഗങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നു.
 
ചീര്‍പ്പ്: ഒരാള്‍ ഉപയോഗിക്കുന്ന ചീര്‍പ്പ് മറ്റൊരാള്‍ ഉപയോഗിക്കുന്നത് മൂലം താരന്‍, മുടികൊഴിച്ചില്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ പിടിപെടാന്‍ സാധ്യതയുണ്ട്.
 
ഡിയോഡറന്റ്: നിങ്ങള്‍ ഉപയോഗിക്കുന്ന ഡിയോഡറന്റ് മറ്റൊരാള്‍ക്ക് കൈമാറുന്നത് മൂലം അണുക്കള്‍ പകരാനും ത്വക്ക്‌രോഗം പിടിപെടാനും കാരണമാകും.
 
കണ്ണട: സണ്‍ഗ്ലാസ് പോലെയുള്ളവ ഒന്നിലധികം പേര്‍ ഉപയോഗിക്കുന്നത് മൂലം കണ്ണിനെ ബാധിക്കുന്ന ഇന്‍ഫെക്ഷന്‍ പകരാനുള്ള സാധ്യത കൂടുതലാണ്.
 
സോപ്പ്: മറ്റൊരാള്‍ ഉപയോഗിക്കുന്ന സോപ്പ് കുളിക്കാന്‍ എടുക്കരുത്. ഇത്തരത്തില്‍ ചെയ്യുന്നത് മൂലം ത്വക്ക്‌രോഗങ്ങള്‍ പകരാനുള്ള സാധ്യത കൂടുതലാണ്.
 
നെയ്ല്‍ കട്ടര്‍: നഖം മുറിക്കുന്ന നെയ്ല്‍ കട്ടര്‍ പങ്കുവെക്കുന്നതുമൂലം ഹെപ്പറ്റൈറ്റിസ്, മറ്റുപലതരം ഇന്‍ഫെക്ഷനുകള്‍ എന്നിവക്ക് സാധ്യത കൂടുതലാണ്.
 
ഹെല്‍മെറ്റും തൊപ്പിയും: തൊപ്പിയും ഹെല്‍മെറ്റും മറ്റൊരാളുമായി പങ്കുവെക്കുന്നതുമൂലം‍, മുടികൊഴിച്ചില്‍, താരന്‍ എന്നിവ പകരാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ തലമുടിയെ ബാധിക്കുന്ന ഫംഗല്‍ ഇന്‍ഫെക്ഷനും കാരണമാകും
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജിഷ വധക്കേസ്; അന്വേഷണത്തിന് കൂടുതൽ സമയം വേണമെന്ന് പൊലീസ്