പ്രമേഹത്തെ വരുതിയിലാക്കാൻ കഴിവുള്ള പൂക്കൾ
ഡാലിയ, ചെമ്പരത്തി തുടങ്ങിയ പൂക്കൾക്കൊക്കെ പ്രമേഹത്തെ നിയന്ത്രിക്കാൻ കഴിയുമത്രേ.
പ്രമേഹം ദിനംപ്രതി ഇന്ത്യയിൽ വർധിച്ചുവരുന്ന ഒരു അസുഖമാണ്. പ്രമേഹമെന്ന് കേട്ടാലേ ഭക്ഷണത്തിൽ കർശന നിയന്ത്രണങ്ങളാണ്. എന്നാൽ നമുക്ക് ചുറ്റുമുള്ള ചില പൂക്കൾക്ക് പ്രമേഹത്തെ വരുതിയിലാക്കാൻ സാധിക്കും. ഡാലിയ, ചെമ്പരത്തി തുടങ്ങിയ പൂക്കൾക്കൊക്കെ പ്രമേഹത്തെ നിയന്ത്രിക്കാൻ കഴിയുമത്രേ. അതെങ്ങനെയെന്ന് നോക്കാം;
ഡാലിയ, പ്രമേഹത്തിന് പറ്റിയ ഒരു ഉഗ്രൻ ഔഷധം കൂടിയാണ്. ഡാലിയ പൂക്കളുടെ ഇതളുകളിൽ അടങ്ങിയിരിക്കുന്ന ബ്യൂട്ടീൻ ഉൾപ്പെടെയുള്ള മൂന്ന് തന്മാത്രകൾ പ്രീ-ഡയബെറ്റിക്സ്, പ്രമേഹ രോഗികളിൽ തലച്ചോറിലുണ്ടാകുന്ന വീക്കം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവു മെച്ചപ്പെടുത്താനും ഇത് സഹായിക്കും.
നമ്മുടെ നാട്ടിൽപുറങ്ങളിൽ സർവസാധാരണമായി കാണപ്പെട്ടുന്ന ഒരു പൂച്ചെടിയാണ് നിത്യകല്യാണി. ഇവ പ്രമേഹ രോഗികളിൽ വളരെ ഗുണം ചെയ്യും. വളരെ പെട്ടെന്ന് തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കാൻ ഇതിന് സാധിക്കും. ഈ പൂവ് അമിതമായി ഉപയോഗിക്കാൻ പാടുള്ളതല്ല.
വാഴക്കൂമ്പ് പ്രമേഹ രോഗികളിൽ ഏറെ ഫലപ്രദമാണ്. ഇവയ്ക്ക് ആന്റി-ഡയബെറ്റിക് ഗുണങ്ങളുണ്ട്. ഇവ പ്രമേഹ രോഗികൾ ഡയറ്റിൽ ചേർക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവു ക്രമീകരിക്കാൻ സഹായിക്കും. കൂടാതെ ഇതിൽ ധാരാളം നാരുകളും പോഷകങ്ങളും അടങ്ങിയിട്ടുണ്ട്.
രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ആരോഗ്യകരമായി ക്രമീകരിക്കാനുള്ള കഴിവ് നമ്മുടെ ചെമ്പരത്തിക്കുണ്ട്. നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ചെമ്പരത്തി പ്രമേഹ രോഗികൾ ഇടയ്ക്ക് ഡയറ്റിന്റെ ഭാഗമാക്കുന്നത് പ്രമേഹം നിയന്ത്രിക്കാനും ആരോഗ്യം മെച്ചപ്പെടാനും സഹായിക്കും.
നമ്മുടെ നാട്ടുവഴികളിൽ സർവസാധാരണമായ ശംഖുപുഷ്പത്തിന് പ്രമേഹത്തെ വരുതിയിലാക്കാനുള്ള കഴിവുണ്ട്. ഇവയിൽ ഹൈപ്പോഗ്ലൈസെമിക് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവു ക്രമീകരിക്കാൻ സഹായിക്കും.