Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിസയില്ലാതെ പറക്കാവുന്ന ആറ് രാജ്യങ്ങൾ ഏതൊക്കെയെന്ന് അറിയാമോ?

വിസയില്ലാതെ പറക്കാവുന്ന ആറ് രാജ്യങ്ങൾ ഏതൊക്കെയെന്ന് അറിയാമോ?

നിഹാരിക കെ എസ്

, ഞായര്‍, 13 ഒക്‌ടോബര്‍ 2024 (15:35 IST)
യാത്ര പോകാൻ ഇഷ്ടമില്ലാത്തവർ ഉണ്ടാകുമോ? വിദേശയാത്ര ആണെങ്കിലോ? സ്വപ്നം പൂവണിയുന്നു എന്നൊക്കെ തോന്നിയേക്കാം. വിസയ്ക്കായി ചെലവാക്കേണ്ടി വരുന്ന പണം, സമയം എന്നിവയെ കുറിച്ചോർക്കുമ്പോൾ പലരും വിദേശയാത്ര എന്ന സ്വപ്നം വേണ്ടെന്ന് വെയ്ക്കുന്നു. ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് വിസയില്ലാതെ യാത്ര ചെയ്യാൻ സാധിക്കുന്ന ചില രാജ്യങ്ങളുണ്ട്. അത്തരം അഞ്ച് വിദേശ രാജ്യങ്ങളെ ഏതൊക്കെയെന്ന് നോക്കാം.
 
മാലിദ്വീപ്:
 
ഏഷ്യയിലെ ഏറ്റവും പ്രസ്‌തമായ വിനോദ സഞ്ചാര കേന്ദ്രമാണ് മാലിദ്വീപ്. ഹണിമൂൺ ആഘോഷിക്കാൻ പറ്റിയ സ്ഥലമാണ് മാലിദ്വീപ് എന്നാണ് പറയുന്നത്. ഇന്ത്യക്കാർക്ക് വിസയില്ലാതെ 30 ദിവസം മാലിദ്വീപിൽ കഴിയാം.
 
ഇന്തോനേഷ്യ:
 
ഇന്ത്യൻ പൗരന്മാർക്ക് വിസയില്ലാതെ 30 ദിവസം വരെ ഇന്തോനേഷ്യയിൽ ചുറ്റിക്കറങ്ങാം. ബാലി, സുമാത്ര, ജാവ, ദ്വീപുകൾ എന്നിവയാണ് ഇന്തോനേഷ്യയിലെ പ്രധാന ആകർഷണങ്ങൾ.
 
മലേഷ്യ:
 
മലേഷ്യയാണ് മറ്റൊരു രാജ്യം. അവിശ്വസനീയമായ പല കാഴ്ചകളും മലേഷ്യ നമുക്കായി ഒരുക്കി വെച്ചിരിക്കുന്നു. വിസയില്ലാതെ 30 ദിവസം വരെ രാജ്യത്ത് തങ്ങാനാകും.
 
വിയറ്റ്‌നാം:
 
ഇന്ത്യക്കാർക്ക് വിസയില്ലാതെ യാത്ര ചെയ്യാൻ സാധിക്കുന്ന മനോഹരമായ ഒരു രാജ്യമാണ് വിയറ്റ്നാം. ഏഷ്യയിലെ ഏറ്റവും വലിയ ഗുഹകൾ സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. ദ്വീപുകൾ, വനങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങീ നിരവധി കാഴ്‌ചകളാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. 
 
തായ്‌ലൻഡ്:
 
പാട്ടായ പോകാൻ ആഗ്രഹിക്കാത്ത യുവാക്കൾ ഉണ്ടാകില്ല. ഇവിടം മനോഹരമാണ്. ഫുക്കറ്റ് എന്നിവയും പ്രധാന വിനോദ കേന്ദ്രങ്ങളാണ്. 2023 നവംബറിലാണ് ഇന്ത്യക്കാർ വിസയില്ലാതെ രാജ്യത്തെത്താൻ തായ്‌ലൻഡ് അവസരമൊരുക്കിയത്. ഇന്ത്യൻ പൗരന്മാർക്ക് ഈ വർഷം നവംബർ 11 വരെ വിസയില്ലാതെ രാജ്യം സന്ദർശിക്കാം.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പിഞ്ചുകുഞ്ഞുങ്ങളെ ഉമ്മ വെയ്ക്കരുത്, ആപത്താണ്