Select Your Language

Notifications

webdunia
webdunia
webdunia
webdunia

പിഞ്ചുകുഞ്ഞുങ്ങളെ ഉമ്മ വെയ്ക്കരുത്, ആപത്താണ്

പിഞ്ചുകുഞ്ഞുങ്ങളെ ഉമ്മ വെയ്ക്കരുത്, ആപത്താണ്

നിഹാരിക കെ എസ്

, ഞായര്‍, 13 ഒക്‌ടോബര്‍ 2024 (14:28 IST)
കുഞ്ഞുങ്ങളെ കണ്ടാൽ ആർക്കും ഒന്ന് ഉമ്മ വെയ്ക്കാൻ തോന്നും. അത്തരം ശീലമുള്ളവർ അനാവശി പേരുണ്ട്. എന്നാൽ ഇങ്ങനെ ചെയ്യുന്നത് കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് നിങ്ങൾക്ക് അറിയാമോ ? കുഞ്ഞുങ്ങളെ പ്രത്യേകിച്ച് നവജാത ശിശുക്കളെ ചുംബിക്കുമ്പോൾ ചില മുൻകരുതലുകൾ എടുക്കേണ്ടത് പ്രധാനമാണ്. സ്വന്തം കുട്ടി ആണെങ്കിൽ പോലും ഇത്തരത്തിൽ ഉള്ള വെയ്ക്കരുത് എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. 
 
കുഞ്ഞുങ്ങളെ ഉമ്മ വെയ്ക്കുന്നതിലൂടെ, അവർക്ക് അണുബാധ പെട്ടന്ന് ബാധിക്കാൻ സാധ്യതയുണ്ട്. കുഞ്ഞുങ്ങൾക്ക് പൊതുവെ പ്രതിരോധശേഷി കുറവാണ്. അതിനാൽ അണുക്കൾ വളരെ വേഗം കുഞ്ഞുങ്ങളുടെ ശരീരത്തിൽ പ്രവേശിക്കും. ഒരാൾ കുഞ്ഞുങ്ങളെ ചുംബിക്കുന്നത് വഴി അണുക്കൾ കുഞ്ഞിന്‍റെ ശരീരത്തിൽ എത്തുകയും പല രോഗങ്ങൾക്ക് കാരണമാകുകയും ചെയ്തേക്കാം.
 
ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ കുട്ടികൾക്ക് ഉണ്ടാകാൻ സാധ്യത ഏറെ. കുഞ്ഞുങ്ങളുടെ മുഖത്തോ ചുണ്ടിലോ ചുംബിക്കുന്നത് പനി, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ എന്നിവ പകരാൻ കാരണമായേക്കും. 
 
കുഞ്ഞുങ്ങളുടെ ചുണ്ടുകളിൽ അണുബാധ ഉണ്ടാകാൻ സാധ്യത ഉണ്ട്. വളരെ സെൻസിറ്റീവ് ആയ ചർമ്മമാണ് കുഞ്ഞുങ്ങളുടേത്. നിങ്ങളുടെ ചർമ്മത്തിൽ ഹെർപ്പസ് വൈറസ് ഉണ്ടെങ്കിൽ ചുംബിക്കുന്നത് വഴി കുഞ്ഞിലേക്ക് പകരാം.  
 
ലിപ്സ്റ്റിക്ക്, ലിപ് ബാം എന്നിവ ഉപയോഗിച്ച ശേഷം കുഞ്ഞുങ്ങളെ ചുംബിക്കാൻ പാടില്ല. ഇത്തരം ഉൽപ്പന്നങ്ങളിൽ കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന ദോഷകരമായ ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. 
 
3 മുതൽ 4 മാസത്തിനു ശേഷം നിങ്ങൾക്ക് കുഞ്ഞുങ്ങളെ ചുംബിക്കാം. എന്നാൽ കവിളിലോ ചുണ്ടിലോ ചുംബിക്കാൻ പാടില്ല. പുറത്ത് പോയി വന്നാൽ ശുചിയായതിന് ശേഷം മാത്രം ചുംബിക്കുക. ബന്ധുക്കളെ ഇതിന് അനുവദിക്കരുത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സവാള വയറ്റുമ്പോള്‍ കരിയാതിരിക്കാന്‍