Select Your Language

Notifications

webdunia
webdunia
webdunia
webdunia

Acidity: നെഞ്ചിലും തൊണ്ടയിലും എരിച്ചിലും പുകച്ചിലും, അസിഡിറ്റിക്ക് കാരണം എന്താണെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ

Acidity: നെഞ്ചിലും തൊണ്ടയിലും എരിച്ചിലും പുകച്ചിലും, അസിഡിറ്റിക്ക് കാരണം എന്താണെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 25 ജനുവരി 2024 (10:53 IST)
Acidity: സര്‍വസാധാരണമായ ആരോഗ്യപ്രശ്‌നമാണ് അസിഡിറ്റി. നെഞ്ചിലും തൊണ്ടയിലും എരിച്ചിലും പുകച്ചിലും ഉണ്ടാകുക എന്നതാണ് പ്രധാന ലക്ഷണം. ആമാശയത്തില്‍ അമിതമായി ആസിഡ് ഉല്‍പാദിപ്പിക്കുന്നതാണ് ഇതിന് കാരണം. ഇന്ത്യയില്‍ ഏഴുശതമാനം മുതല്‍ 30 ശതമാനം പേരില്‍ ഈ പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. 
 
പതിവായി കാര്‍ബണേറ്റ് ചെയ്ത പാനിയങ്ങള്‍ കുടിക്കുന്നതും സ്‌ട്രോങ് ചായകുടിക്കുന്നതും അസിഡിറ്റിക്ക് കാരണമാകാം. കൂടാതെ ഭക്ഷണം സമയം തെറ്റികഴിക്കുന്നതും അസിഡിക് റിഫ്‌ലക്ഷന്‍ ഉണ്ടാക്കും. ഭക്ഷണത്തെ വിഘടിക്കാനാണ് അസിഡ് ശരീരം നിര്‍മിക്കുന്നത്. എന്നാല്‍ ഭക്ഷണം ഇല്ലാതിരിക്കുമ്പോള്‍ഇത് ആമാശയത്തെ പ്രതികൂലമായി ബാധിക്കും. 
 
കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങളും പുകവലിയും അസിഡിറ്റി ഉണ്ടാക്കും. കൂടാതെ ഭക്ഷണം കഴിച്ചയുടന്‍ കിടക്കാനും പാടില്ല. ഇത് ദഹനത്തെ കുഴപ്പത്തിലാക്കും. കൂടാതെ ഉറക്കം കുറയുന്നത് അസിഡിറ്റിക്ക് കാരണമാകും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുതിയ കൊവിഡ് ബാധിച്ചെന്ന് സംശയമുണ്ടോ, ഈ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ ആശുപത്രിയിലെത്തണം