Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗ്യാസ് കയറി വയര്‍ പ്രശ്‌നമുണ്ടാക്കാറുണ്ടോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ഗ്യാസ് കയറി വയര്‍ പ്രശ്‌നമുണ്ടാക്കാറുണ്ടോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
, ചൊവ്വ, 13 ജൂണ്‍ 2023 (22:06 IST)
ഗ്യാസ് ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചെറുതൊന്നുമായിരിക്കില്ല. പലപ്പോഴും ഭക്ഷണം കഴിച്ചതിന് ശേഷമായിരിക്കാം ഈ പ്രശ്‌നം അനുഭവപ്പെടുന്നത്. അസിഡിറ്റി ഉണ്ടാകുന്ന അവസ്ഥ വളരെ അസ്വസ്ഥത ഉളവാക്കുന്നതാണ്. വയര്‍ വീര്‍ത്തുവരികയും വയറില്‍ നിന്ന് ചില ശബ്ദങ്ങള്‍ വരുക, വിശപ്പില്ലായ്മയുമൊക്കെ ഇതിന്റെ ഭാഗം തന്നെയാണ്.
 
എന്നാല്‍ ഗ്യാസില്‍ നിന്ന് രക്ഷ നേടാന്‍ ചില മാര്‍ഗങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്നല്ലേ ? അമിതമായി ഭക്ഷണം കഴിക്കുമ്പോഴോ ചില ഭക്ഷണങ്ങള്‍ വയറ്റില്‍ പിടിക്കാതെ വരുമ്പോഴോ ആണ് പ്രധാനമായും ഗ്യാസ് ഉണ്ടാകുന്നത്. വെള്ളം കുടിക്കാതിരിക്കുന്നതും ആന്റിബയോട്ടികളുടെ അമിത ഉപയോഗം തുടങ്ങിയവയും കാരണങ്ങള്‍ തന്നെയാണ്.
 
ഗ്യാസിനെ ഒഴിവാക്കാന്‍ ചെയ്യേണ്ട നുറുങ്ങുവിദ്യകള്‍ പറയാം. ആവശ്യമായ അളവില്‍ മാത്രം ഭക്ഷണം കഴിക്കുക. ഒപ്പം അത് നന്നായി ചവച്ചരച്ച് കഴിക്കുകയും ചെയ്യുക. വയറിന് പിടിക്കില്ലെന്ന് തോന്നുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കുക. നന്നായി വെള്ളം കുടിക്കുക. വ്യായാമം ശീലമാക്കുക. സോഡയും മറ്റു ശീതള പാനീയങ്ങളും ഒഴിവാക്കുക. ഗ്രാമ്പൂ, പെരുഞ്ചീരകം, ഏലയ്ക്ക തുടങ്ങിയവ വായിലിട്ടു ചവയ്ക്കുന്നത് ഗ്യാസ് ഒഴിവാക്കാന്‍ നല്ലതാണ്.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇക്കാര്യങ്ങള്‍ ചെയ്താല്‍ രക്താതിസമ്മര്‍ദ്ദം നിയന്ത്രിക്കാം