Select Your Language

Notifications

webdunia
webdunia
webdunia
webdunia

Male Infertility: ദിവസവും മദ്യപിക്കാറുണ്ടോ? പുരുഷന്‍മാരില്‍ വന്ധ്യതയ്ക്ക് സാധ്യത

ബീജത്തിന്റെ അളവ് കുറയുക, അവയുടെ ചലനശക്തി കുറയുക, ബീജത്തിന്റെ ഘടന എന്നിവയാണ് വന്ധ്യതയ്ക്ക് കാരണമാകുന്നത്

Alcohol, Male Infertility, Liquor, Reasons For Infertility, Health News, Web Dunia Malayalam, Breaking News, Kerala News

രേണുക വേണു

, വ്യാഴം, 4 ജനുവരി 2024 (18:12 IST)
Alcohol

Male Infertility: ദിവസവും മദ്യപിക്കുന്ന പുരുഷന്‍മാരില്‍ വന്ധ്യതയ്ക്ക് സാധ്യതയുണ്ട്. ആണുങ്ങളിലെ വന്ധ്യത ഈടിയെയായി കൂടി വരുന്നു എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അതിനു പ്രധാന കാരണം അവരുടെ ജീവിതശൈലി തന്നെയാണ്. മദ്യപാനം, പുകവലി എന്നിവ ശീലമാക്കിയവരില്‍ വന്ധ്യതയ്ക്ക് സാധ്യത കൂടുതലാണ്. 

 
ബീജത്തിന്റെ അളവ് കുറയുക, അവയുടെ ചലനശക്തി കുറയുക, ബീജത്തിന്റെ ഘടന എന്നിവയാണ് വന്ധ്യതയ്ക്ക് കാരണമാകുന്നത്. മദ്യപാനം ടെസ്റ്റോസ്റ്റിറോണ്‍, ബീജം എന്നിവയുടെ അളവ് കുറയാന്‍ കാരണമാകുന്നു. അമിത വണ്ണവും പുരുഷന്‍മാരിലെ വന്ധ്യതയ്ക്ക് കാരണമാകുന്നു. കൃത്യമായി വ്യായാമം ചെയ്യുകയും ശരീരഭാരം നിയന്ത്രിക്കുകയുമാണ് പുരുഷന്‍മാര്‍ ചെയ്യേണ്ടത്. സ്റ്റിറോയ്ഡുകള്‍ അമിതമായി ഉപയോഗിക്കുന്നതും വന്ധ്യതയിലേക്ക് നയിച്ചേക്കാം. പുരുഷന്‍മാരുടെ വൃഷണം അമിതമായി ചൂട് കൊള്ളുന്നത് ബീജത്തിന്റെ ഗുണമേന്മ കുറയാന്‍ കാരണമാകുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കട്ടന്‍ ചായ ഇഷ്ടപ്പെടുന്നവരാണോ നിങ്ങള്‍, അറിയാം കട്ടന്‍ചായയുടെ ഗുണങ്ങള്‍