Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാത്രിയില്‍ ഉറങ്ങാന്‍ സാധിക്കാതെ ഉത്കണ്ഠകള്‍ വര്‍ധിച്ച് ഭയപ്പെടാറുണ്ടോ, ഇക്കാര്യങ്ങള്‍ ചെയ്യണം

രാത്രിയില്‍ ഉറങ്ങാന്‍ സാധിക്കാതെ ഉത്കണ്ഠകള്‍ വര്‍ധിച്ച് ഭയപ്പെടാറുണ്ടോ, ഇക്കാര്യങ്ങള്‍ ചെയ്യണം

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 25 സെപ്‌റ്റംബര്‍ 2024 (18:23 IST)
ചിലപ്പോഴൊക്കെ ആളുകള്‍ക്ക് രാത്രികലങ്ങളില്‍ ഉറക്കം ലഭിക്കാതെ ഉത്കണ്ഠകള്‍ പെരുകി ഭയം വര്‍ധിക്കുന്ന അവസ്ഥയുണ്ടാകാറുണ്ട്. ഇങ്ങനെ സംഭവിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ചെയ്താല്‍ ആശ്വാസം ലഭിക്കും. ഇതില്‍ ആദ്യത്തേത് സാവധാനം ദീര്‍ഘമായുള്ള ശ്വസനവ്യായാമമാണ്. ഇതിലൂടെ ഹൃദയമിടിപ്പ് കുറയുകയും ആശ്വാസം ലഭിക്കുകയും ചെയ്യും. മറ്റൊന്ന് മനസിനെ പ്രസന്‍സില്‍ നിര്‍ത്താന്‍ ശ്രമിക്കുകയാണ് വേണ്ടത്. അതായത്. കേള്‍ക്കുന്ന ശബ്ദം, ശരീരത്തിലെ വേദനകള്‍, സ്പര്‍ശം, മണം എന്നിവയൊക്കെ ശ്രദ്ധിക്കുക. 
 
കൂടാതെ കിടക്കുന്നതിന് മുന്‍പ് കൂടുതല്‍ ആഹാരം കഴിക്കുന്നത് ഒഴിവാക്കണം. കോഫി, മദ്യം എന്നിവ കഴിക്കുന്നതും ഒഴിവാക്കണം. ഇത് ഉത്കണ്ഠ വര്‍ധിപ്പിക്കും. മറ്റൊന്ന് മൈന്‍ഡ് ഫുള്‍ മെഡിറ്റേഷനാണ്. ഇത് ശരീരത്തെ ശാന്തമാക്കാന്‍ സഹായിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുട്ടിക്കാലത്തെ ഉറക്കപ്രശ്നങ്ങൾ പിന്നീട് ആത്മഹത്യ പ്രവണത വളരാൻ കാരണമാകുമെന്ന് പഠനം