മുതിര്‍ന്നവരെപ്പോലെ കുട്ടികള്‍ക്കും സന്തോഷം, ആവേശം, നിരാശ, ദുഃഖം, ഭയം തുടങ്ങി പല വികാരങ്ങളും ഉണ്ടാകാറുണ്ട്. എന്നാല്‍ ഈ വികാരങ്ങള്‍ സ്ഥിരമായി നില്‍ക്കുകയും അവരുടെ ദൈനംദിന ജീവിതത്തെ സ്വാധീനിക്കാന്‍ തുടങ്ങുകയും ചെയ്യുകയാണെങ്കില്‍ അത് ഉത്കണ്ഠയോ വിഷാദമോ പോലുള്ള ഒരു പ്രശ്‌നത്തെ സൂചിപ്പിക്കാം. മാതാപിതാക്കള്‍, കുട്ടികളെ പരിചരിക്കുന്നവര്‍, അധ്യാപകര്‍ എന്നീവര്‍ കുട്ടികളിലെ ഈ അവസ്ഥകളുടെ ആദ്യകാല ലക്ഷണങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്. ഉത്കണ്ഠയും വിഷാദവും മുതിര്‍ന്നവരുടെ പ്രശ്നങ്ങള്‍ മാത്രമാണെന്നാണ് പല മാതാപിതാക്കളും കരുതുന്നത്.
എന്നാല്‍ ഇത് കുട്ടികളെയും ബാധിക്കുന്നുണ്ട്.എത്ര നേരത്തെ തിരിച്ചറിയുന്നുവോ അത്രയും നന്നായി നമുക്ക് അവരെ പിന്തുണയ്ക്കാനും ഈ അവസ്ഥ തരണം ചെയ്യാന്‍ സഹായിക്കാനും കഴിയും. ശരിയായ സമയത്ത് പരിചരണം ലഭിക്കാത്ത കുട്ടിക്കാലത്തെ ഉത്കണ്ഠയോ വിഷാദമോ അക്കാദമിക് പ്രകടനത്തെയും സാമൂഹിക വികസനത്തെയും ദീര്‍ഘകാല മാനസികാരോഗ്യത്തെയും പോലും ബാധിക്കും. അതിനാല്‍ മാതാപിതാക്കള്‍ എന്താണ് ശ്രദ്ധിക്കേണ്ടതെന്ന് നോക്കാം. കുട്ടികളിലെ ഉത്കണ്ഠയുടെ ആദ്യ ലക്ഷണങ്ങള്‍ മാതാപിതാക്കളില്‍ നിന്നും അകന്നുനില്‍ക്കാനുള്ള പേടി, സാമൂഹികമായി ഇടപഴകാതിരിക്കുക, ഉറക്കക്കുറവ്, ദുസ്വപ്നങ്ങള്‍ കണ്ട് ഞെട്ടി ഉണരല്‍, ചില വസ്തുക്കളോടോ ചില സാഹചര്യങ്ങളോടുള്ള അമിതമായ പേടി, എന്തെങ്കിലും ചെയ്യുമ്പോള്‍ അത് ചെയ്താല്‍ ശരിയാകില്ല തോറ്റു പോകുമോ എന്ന രീതിയിലുള്ള പേടി, ഇവയൊക്കെയാണ്.
സാധാരണ ഈ ലക്ഷണങ്ങളൊക്കെ എല്ലാ കുട്ടികളിലും ഉണ്ടെങ്കിലും ഇത് കണ്ട ഉള്ള കുട്ടികളില്‍ വളരെ കൂടുതലായിരിക്കും. അതുപോലെതന്നെ കുട്ടികളിലെ വിഷാദരോഗവും നമുക്ക് ലക്ഷണങ്ങളിലൂടെ ഒരു പരിധിവരെ കണ്ടെത്താനാകും. ഇത്തരത്തിലുള്ള കുട്ടികള്‍ ഈ സമയങ്ങളില്‍ അവര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യങ്ങള്‍ പോലും ചെയ്യാന്‍ മടിക്കും, അതുപോലെതന്നെ അവരുടെ ദൈനംദിന കാര്യങ്ങള്‍ ആയ ഉറക്കം വിശപ്പ് എന്നിവയിലെല്ലാം മാറ്റമുണ്ടാകും, ചെറിയ കാര്യങ്ങളില്‍ പോലും കുട്ടികളെ അസ്വസ്ഥരായി കാണപ്പെടും, എന്നെ ഒന്നിനും കൊള്ളില്ല എന്നെ ആര്‍ക്കും ഇഷ്ടമില്ല എന്നുള്ള ചിന്തകള്‍ കുട്ടികളില്‍ ഉടലെടുക്കും . ഇത്തരത്തിലുള്ള വിഷാദവും ഉത്കണീയും ഒക്കെ നേരത്തെ കണ്ടെത്തി കുട്ടികള്‍ക്ക് ആവശ്യമായ ചികിത്സകള്‍ ഉറപ്പാക്കേണ്ടത് മാതാപിതാക്കളുടെയും അധ്യാപകരുടെയും ഒക്കെ കടമയാണ്.