മൂക്കിൽ നിരവധി രക്തക്കുഴലുകൾ അടങ്ങിയിരിക്കുന്നു. ഈ രക്തക്കുഴലുകൾ മൂക്കിൻ്റെ മുൻഭാഗത്തും പിൻഭാഗത്തും ഉപരിതലത്തോട് അടുത്താണ് സ്ഥിതി ചെയ്യുന്നത്. പുറകിലെ ഉപരിതലവും മുൻ മൂക്കും വളരെ ദുർബലമാണ്, അതിനാൽ മൂക്കിൽ നിന്ന് രക്തസ്രാവം വളരെ എളുപ്പത്തിൽ സംഭവിക്കാം. എന്നാൽ എന്തുകൊണ്ടാണ് ഉറക്കത്തിനിടെ മൂക്കിൽ നിന്നും രക്തസ്രാവം ഉണ്ടാകുന്നതെന്ന് അറിയാമോ?
മൂക്കൊലിപ്പ്, അലർജി അല്ലെങ്കിൽ അണുബാധകൾ എന്നിവ കാരണം രാത്രിയിൽ നിങ്ങൾക്ക് മൂക്കിൽ നിന്ന് രക്തസ്രാവം കൂടുതലായി അനുഭവപ്പെടാം. ചെറിയ പരിക്കുകൾ പോലും ധാരാളം രക്തസ്രാവത്തിന് കാരണമാകുന്നത്. വല്ലപ്പോഴും മൂക്കിൽ നിന്ന് രക്തസ്രാവം ഉണ്ടായാലും പരിഭ്രമിക്കേണ്ട കാര്യമില്ല. എന്നാൽ ഇത് സ്ഥിരമാവുകയാണെങ്കിൽ നിർബന്ധമായും ആരോഗ്യ വിദഗ്ധനെ നേരിൽ കാണണം. രാത്രിയിൽ മൂക്കിൽ നിന്ന് രക്തം വരുന്നതിൻ്റെ കാരണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം;
മൂക്ക് വരണ്ട് ഇരിക്കുകയാണെങ്കിൽ രക്‌തം വരാം
ഇടയ്ക്കിടെ മൂക്കിനുള്ളിൽ വിരലിടുന്നതിനാൽ
കാലാവസ്ഥാ വ്യതിയാനവും ചിലപ്പോഴൊക്കെ കാരണമാകാറുണ്ട്
വരണ്ട വായു നിങ്ങളുടെ നാസികാദ്വാരങ്ങളെ നിർജ്ജലീകരണം ചെയ്യുന്നു
ചൊറിച്ചിലോ അലർജിയോ ഉണ്ടെങ്കിൽ
ചിലപ്പോൾ രക്തം പോകുന്നത് ഇൻഫെക്ഷൻ മൂലമാകാം