Select Your Language

Notifications

webdunia
webdunia
webdunia
webdunia

വെള്ളം, വെള്ളം, സർവത്ര വെള്ളം...; പേടിയോ? എങ്കിൽ ഇതാ അതിന്റെ കാരണം

വെള്ളത്തെ പേടിയോ? എങ്കിൽ അതുതന്നെ കാരണം

വെള്ളം, വെള്ളം, സർവത്ര വെള്ളം...; പേടിയോ? എങ്കിൽ ഇതാ അതിന്റെ കാരണം
, വ്യാഴം, 25 ഓഗസ്റ്റ് 2016 (16:57 IST)
ഇന്ന് മനുഷ്യനിൽ കണ്ടുവരുന്ന ഒരവസ്ഥയാണ് ഭയം. പെട്ടന്നൊരു ദിവസം പൊട്ടിമുളച്ചതല്ല, ഈ ഭയം. കാലങ്ങളായി മനുഷ്യൻ നിലനിൽപ്പിനായി പൊരുതുന്ന അന്നുമുതൽ തുടങ്ങിയതാണീ പ്രശ്നം. എന്നാൽ എന്തിനേയും ഭയക്കുന്ന മനുഷ്യരുടെ ഈ അവസ്ഥ തുടങ്ങിയിട്ട് അധികം കാലമായിട്ടില്ല എന്നുമാത്രം. മൃഗത്തെ ഭയം, മനുഷ്യനെ ഭയം അങ്ങനെ നീളുകയാണ് ഭയപ്പെടാനുള്ള കാരണങ്ങ‌ൾ. അക്കൂട്ടത്തിൽ ഒന്നായി മാറിയിരിക്കുകയാണ് ജലത്തോടുള്ള ഭയവും. പേടിയാണ് ചിലർക്ക് വെള്ളം കാണുമ്പോൾ. ഇത് ഒരു അസുഖമാണ് എന്നാണ് ശാസ്ത്രം പറയുന്നത്. പേരുമുണ്ട് - അക്വാഫോബിയ അഥവാ ഹൈഡ്രോഫോബിയ.
 
നീന്താനറിയാത്തവർക്ക് വെള്ളം കാണുമ്പോൾ ഭയമുണ്ടാകാറുണ്ട്. അങ്ങനെയുള്ളവർ വെള്ളത്തിൽ ഇറങ്ങാൻ പോലും പേടിക്കും. സാധാരണയിൽ കവിഞ്ഞ വെള്ളം ഉണ്ടെങ്കിൽ അവിടേക്ക് ചെല്ലാൻ പോലും അവർ മടിക്കും. ചിലർക്ക് ദൈനംദിന ജീവിതത്തിലും ഇത് ബാധിക്കാറുണ്ട്. 
 
കാരണങ്ങൾ:
 
നീന്താനറിയാത്തത് തന്നെയാണ് പ്രധാനകാരണം. എന്നാൽ ഒഴുകുന്ന വെള്ളത്തെ മാത്രമായിരിക്കില്ല ഇക്കൂട്ടർക്ക് ഭയം. ആഴമുള്ള നദികളിലോ, പുഴകളിലോ ഇറങ്ങാൽ പോലും ഇക്കൂട്ടർ ഭയക്കും. ബാത്ത്റൂമിലെ വെള്ളത്തേയും ഭയക്കുന്നവർ ഉണ്ട്. 
 
1. വെള്ളത്തെ പേടിക്കുമ്പോൾ ഇക്കൂട്ടർക്ക് അകാരണമായ ഹൃദയമിടിപ്പ് ഉണ്ടാകും.
 
2. ചിലർക്ക് ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടും. ചുരുക്കി പറഞ്ഞാൽ ശ്വാസമെടുക്കാൻ തന്നെ മറന്നുപോകും.
 
3. ചിലർക്ക് തണുപ്പ് അനുഭവപ്പെടും. കുളിരുണ്ടാകും. ചൂട് കാലാവസ്ഥയാണെങ്കിലും ശശീരത്തേക്ക് വെള്ളം വീഴുമ്പോൾ ഇക്കൂട്ടർ ഭയക്കും.
 
4. ചിലർക്ക് ഇത് വിയർപ്പായിട്ടായിരിക്കും അനുഭവപ്പെടുക. പേടി വരുമ്പോൾ വിയർക്കുന്നത് സ്വാഭാവികമാണ്.
 
എന്തൊക്കെയായാലും അക്വാഫോബിയ ഉള്ളവർക്ക് ഇത് തങ്ങളുടെ ജീവിതത്തിൽ നിന്നും മാറ്റി നിർത്തണമെന്നും ഒഴുവാക്കണമെന്നും തോന്നായ്കയില്ല. എന്നാൽ അവർക്ക് പൂർണമായി അതിനു സാധിക്കുന്നില്ല എന്നതാണ് സത്യം. ഇതൊരു രോഗമാണെന്ന തിരിച്ചറിവ് പലർക്കും ഇല്ല എന്നതും മനസ്സിലാക്കേണ്ട കാര്യമാണ്. തെറാപ്പിസ്റ്റുകൾക്ക് കാര്യമായ മാറ്റം വരുത്താൻ സാധിക്കും എന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. ലഭ്യമായ ചികിത്സകളും ഇതിനുണ്ട്. പേടി മാറുമോ എന്ന വേവലാതിയോടുകൂടി ചികിത്സയ്ക്ക് ശ്രമിച്ചാൽ ഫലം കാണില്ല. ആത്മവിശ്വാസമാണ് ഇക്കാര്യത്തിൽ വേണ്ടത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വാടക ഗർഭധാരണത്തിന് കടുത്ത നിയന്ത്രണം; നിയമം തെറ്റിച്ചാല്‍ പത്തു വർഷം തടവ്