Select Your Language

Notifications

webdunia
webdunia
webdunia
webdunia

എപ്പോഴും ടെന്‍ഷനടിക്കുന്ന സ്വഭാവമാണോ, നടുവേദന വരാം!

ഇരുന്ന് ജോലി ചെയ്യുന്നവരാണെങ്കില്‍ ശരിയായ രീതിയില്‍ ഇരുന്നില്ലെങ്കില്‍ നടുവേദനയ്ക്ക് കാരണമാകും

Back Pain, Long Sitting, Back Pain reasons, Side Effects of Long Sitting

സിആര്‍ രവിചന്ദ്രന്‍

, ശനി, 6 സെപ്‌റ്റംബര്‍ 2025 (13:36 IST)
നടുവേദന ഉണ്ടാകാന്‍ പ്രാധാനപ്പെട്ട ആറുകാരണങ്ങളില്‍ ഒന്ന് പെട്ടെന്നുണ്ടാകുന്ന അമിത വണ്ണമാണ്. കൂടാതെ അമിത ഭാരം ഉയര്‍ത്തുന്നവരിലും നടുവേദന ഉണ്ടാകും. ഇരുന്ന് ജോലി ചെയ്യുന്നവരാണെങ്കില്‍ ശരിയായ രീതിയില്‍ ഇരുന്നില്ലെങ്കില്‍ നടുവേദനയ്ക്ക് കാരണമാകും. അതേസമയം സമ്മര്‍ദ്ദം, ഉത്കണ്ഠ, ഡിപ്രഷന്‍ എന്നിവയുള്ളവരിലും നടുവേദന സാധാരണയായി കാണാറുണ്ട്. 
 
പുകവലി രക്തയോട്ടം കുറയ്ക്കുകയും ഇത് ഡിസ്‌കിലേക്കുള്ള ഓക്‌സിജന്റെ അളവ് കുറയ്ക്കുകയും പുറം വേദനയ്ക്ക് കാരണമാകുകയും ചെയ്യുന്നു. ഇന്‍ഫ്‌ളമേറ്ററി ആര്‍ത്രൈറ്റീസ് ഉള്ളവരിലും നടുവേദന ഉണ്ടാകാറുണ്ട്. അതേസമയം അമിതവണ്ണം പല കാന്‍സറിനുമുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. കാന്‍സര്‍ പോലെതന്നെ ഹൃദ്രോഗം, പ്രമേഹം, എന്നിവയൊക്കെ അമിതവണ്ണം കൊണ്ട് ഉണ്ടാകാന്‍ സാധ്യതയുണ്ട്. 
 
ബ്രെസ്റ്റ് കാന്‍സര്‍, പാന്‍ക്രിയാറ്റിക് കാന്‍സര്‍, ഓവേറിയന്‍ കാന്‍സര്‍, കിഡ്‌നി-ലിവര്‍ കാന്‍സര്‍, എന്നിവയ്‌ക്കൊക്കെ അമിതവണ്ണം സാധ്യത കൂട്ടുന്നുണ്ട്. 2018ല്‍ ലാന്‍സെന്റ് ഓങ്കോളജിയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നത് ഇന്ത്യയില്‍ കണ്ടെത്തുന്ന 4.5ശതമാനം കാന്‍സറും അമിതവണ്ണം മൂലം വന്നതാണെന്നാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കിഡ്‌നി സ്റ്റോണിന് പരിഹാരമുണ്ട്!