Webdunia - Bharat's app for daily news and videos

Install App

കഞ്ചാവ് വലിക്കാരുടെ ശ്രദ്ധയ്ക്ക്; കഞ്ചാവ് ഏറ്റവുമധികം ബാധിക്കുന്നത് ഏത് അവയവത്തെ ആണെന്നറിയാമോ?

കഞ്ചാവ് ഏറ്റവുമധികം ബാധിക്കുന്നത് ഏത് അവയവത്തെ ആണെന്നറിയാമോ?

നിഹാരിക കെ.എസ്
തിങ്കള്‍, 28 ഏപ്രില്‍ 2025 (16:03 IST)
സമകാലീന കേരളത്തിൽ കഞ്ചാവുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണുള്ളത്. റാപ്പർ വേടനെ അറസ്റ്റ് ചെയ്തതാണ് ഏറ്റവും പുതിയ വാർത്ത. സ്‌കൂൾ കുട്ടികൾക്ക് വരെ ഇപ്പോൾ കഞ്ചാവ് സുലഭമായി ലഭിക്കുമെന്നും അടുത്തിടെ റിപ്പോർട്ടുകൾ വന്നിരുന്നു. അനേകം രാജ്യങ്ങളിൽ ഇതിന്റെ ഉപയോഗം ഇന്നും നിയമലംഘനമായി തുടരുകയാണ്. അപൂർവ്വം ചിലരാജ്യങ്ങളിൽ നിയമവിധേയവുമാണ്. ഇന്ത്യയിൽ നിയമവിരുദ്ധമാണ്.     
 
ഔഷധമായും സാംസ്കാരത്തിൻറെ ഭാഗമായുമൊക്കെ കഞ്ചാവിനെ ഒരു കാലത്ത് കണ്ടിരുന്നു. എന്നാൽ കഞ്ചാവ് ഉപയോ​ഗം കാൻസർ സാധ്യത വർധിപ്പിക്കുമെന്ന് വെസ്റ്റേൺ ഓസ്ട്രേലിയ സർവകലാശാല ​ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തിയിയിരുന്നു. കഞ്ചാവിന് കോശത്തിൻറെ ജനിതക വിവരങ്ങൾ നശിപ്പിക്കാനാകും. പെട്ടന്ന് വയസാകും. അർബുദത്തിന് കാരണമാകും.
 
ഡി.എൻ.എ മ്യൂട്ടേഷൻ സംഭവിക്കും. മ്യൂട്ടേഷൻ സംഭവിക്കുന്ന കോശങ്ങൾ ബീജത്തിലൂടെ അല്ലെങ്കിൽ അണ്ഡത്തിലൂടെ അടുത്ത തലമുറയിലേക്കും വ്യാപിക്കാമെന്നതാണ് ഇതിന്റെ അപകടസാധ്യത വർധിപ്പിക്കുന്നത്. മൈറ്റോകോൺഡ്രിയയുടെ പ്രവർത്തനം തടസപ്പെടുത്തി കൊണ്ട് സെല്ലുലാർ എനർജി ഉൽപാദനത്തെ നശിപ്പിക്കുന്ന കഞ്ചാവിന്റെ പ്രഭാവത്തെ കുറിച്ച് അടുത്തിടെ മറ്റൊരു പഠനം വന്നിരുന്നു. 
 
കഞ്ചാവ് ഏറ്റവുമധികം ബാധിക്കുന്നത് മസ്തിഷ്കം മുതൽ വൃഷണം വരെയുള്ള വിവിധ ഭാഗങ്ങളെയാണെന്ന് ആരോഗ്യ വിദഗ്ദ്ധർ പറയുന്നു. സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്നതിലൂടെ മസ്തിഷ്കത്തിലെ ന്യൂറോണുകൾക്ക് തകരാർ സംഭവിക്കുന്നു. ഓർമക്കുറവ് ഉണ്ടാകും. പഠനങ്ങളിൽ പിന്നോട്ട് പോകും. ബുദ്ധിവികാസത്തിന് തകരാർ സംഭവിക്കും.
 
സ്പോഞ്ച് പോലെയുള്ള ശ്വാസകോശത്തെ ദഹിപ്പിക്കാൻ പോന്ന ശക്തി കഞ്ചാവിനുണ്ട് എന്ന് പലർക്കും അറിയില്ല. ശരീരത്തിലെ രോഗപ്രതിരോധ സംവിധാനങ്ങളെയും ടിഎച്ച്സി ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. കഞ്ചാവ് ഉപയോഗിക്കുന്നവരുടെ ഹൃദയമിടിപ്പ് വളരെയേറെ കൂടുതുന്നതായി കാണപ്പെടാറുണ്ട്. അതിനാൽ ഇത്തരക്കാരിൽ ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനുമുള്ള സാദ്ധ്യത വളരെക്കൂടുതലാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എന്നോട് കയര്‍ക്കരുത്, ഇന്ന് ബാറ്റിംഗ് വളരെ എളുപ്പമാണ്, റൂട്ടിന്റെ റെക്കോര്‍ഡ് നേട്ടത്തിന് പിന്നാലെ പോസ്റ്റുമായി പീറ്റേഴ്‌സണ്‍

രംഗരാജിനെ വിവാഹം ചെയ്തു, ഗർഭിണിയാണ്, ജോയ് ക്രിസിൽഡയുടെ പോസ്റ്റിൽ വിവാദം

Kaantha Teaser: നടികര്‍ ദുല്‍ഖര്‍; 'കാന്താ' വേഷപ്പകര്‍ച്ചയില്‍ ഞെട്ടി സിനിമാലോകം

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

മുന്‍പ്രസിഡന്റ് ബരാക് ഒബാമയെ അറസ്റ്റ് ചെയ്തുകൊണ്ടുള്ള എഐ വീഡിയോ പങ്കുവെച്ച് ഡൊണാള്‍ഡ് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ജിമ്മില്‍ 30 ഉം 40ഉം പ്രായമുള്ളവര്‍ കുഴഞ്ഞുവീഴുന്നതിന്റെ കാരണം തീവ്രതയുള്ള വ്യായാമമല്ല! കാര്‍ഡിയോളജിസ്റ്റ് പറയുന്നു

ഏത് വിറ്റാമിന്റെ കുറവ് മൂലമാണ് കൈകളും കാലുകളും മരവിക്കുന്നത്, ഇത് നിങ്ങള്‍ക്ക് സംഭവിക്കുന്നുണ്ടോ?

ബീറ്റ്‌റൂട്ടിന് രക്തം ശുദ്ധീകരിക്കാനുള്ള കഴിവുണ്ട്, ഇവയൊക്കെയാണ് മറ്റുഭക്ഷണങ്ങള്‍

നിങ്ങളുടെ തുമ്മലിനു കാരണം ബെഡ്‌റൂമിലെ ഫാന്‍; ഇക്കാര്യം ശ്രദ്ധിക്കുക

പൂച്ച മാന്തിയാല്‍ ഈ രോഗം വരാന്‍ സാധ്യത

അടുത്ത ലേഖനം
Show comments