Mammootty: ബസൂക്ക പ്രൊമോഷനു മമ്മൂട്ടിയില്ല; കേരളത്തിലെത്താന്‍ വൈകും
ആരോഗ്യ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് സിനിമയില്‍ നിന്ന് ചെറിയൊരു ഇടവേളയെടുത്തിരിക്കുകയാണ് മമ്മൂട്ടി. കുടുംബസമേതം ചെന്നൈയിലാണ് താരം ഉള്ളത്
Mammootty: പുതിയ ചിത്രമായ ബസൂക്കയുടെ ഓഫ് ലൈന്‍ പ്രൊമോഷനു മമ്മൂട്ടി എത്തില്ല. സിനിമയിലെ മറ്റു അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരുമാണ് ബസൂക്ക പ്രൊമോഷന്റെ ഭാഗമാകുന്നത്. ബസൂക്കയുടെ റിലീസിനു മുന്‍പുള്ള വാര്‍ത്താസമ്മേളനത്തിലും മമ്മൂട്ടി പങ്കെടുക്കാന്‍ സാധ്യതയില്ലെന്നാണ് വിവരം.
ആരോഗ്യ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് സിനിമയില്‍ നിന്ന് ചെറിയൊരു ഇടവേളയെടുത്തിരിക്കുകയാണ് മമ്മൂട്ടി. കുടുംബസമേതം ചെന്നൈയിലാണ് താരം ഉള്ളത്. അപ്പോളോ ആശുപത്രിയില്‍ മമ്മൂട്ടി ചികിത്സയ്ക്കു വിധേയനായതായി നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. നിലവില്‍ അദ്ദേഹം പൂര്‍ണ ആരോഗ്യവാനാണ്. എന്നാല്‍ സിനിമയുടെ പ്രൊമോഷന്‍ പരിപാടികള്‍ക്ക് ഉടന്‍ എത്താന്‍ സാധിക്കില്ല.
ഈ മാസം തന്നെ മമ്മൂട്ടി ചെന്നൈയില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങിയെത്തും. എത്തിയാല്‍ ഉടന്‍ മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്യും. മമ്മൂട്ടിയുടെ അനാരോഗ്യത്തെ തുടര്‍ന്നു നിര്‍ത്തിവെച്ച മഹേഷ് നാരായണന്‍ സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസമാണ് കണ്ണൂരില്‍ പുനരാരംഭിച്ചത്. മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ ഒന്നിച്ചുള്ള രംഗങ്ങളാണ് ഇനി ചിത്രീകരിക്കാനുള്ളത്. മമ്മൂട്ടി ജോയിന്‍ ചെയ്താല്‍ ഉടന്‍ മറ്റു താരങ്ങളും മഹേഷ് നാരായണന്‍ സിനിമയുടെ ചിത്രീകരണത്തിനായി എത്തുമെന്നാണ് വിവരം. തെന്നിന്ത്യന്‍ താരം നയന്‍താരയും മഹേഷ് ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
നവാഗതനായ ഡീനോ ഡെന്നീസ് സംവിധാനം ചെയ്യുന്ന ബസൂക്കയുടെ റിലീസ് ഏപ്രില്‍ 10 നാണ്. വേള്‍ഡ് വൈഡായി ചിത്രം തിയറ്ററുകളിലെത്തും. രാവിലെ ഒന്‍പതിനാണ് ആദ്യ ഷോ. ഉച്ചയ്ക്കു 12 മണിയോടെ ആദ്യ പ്രതികരണങ്ങള്‍ പുറത്തുവരും. ഗെയിം ത്രില്ലര്‍ ഴോണറില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ പ്രശസ്ത സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍, സിദ്ധാര്‍ഥ് ഭരതന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരും അഭിനയിക്കുന്നുണ്ട്.