Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശരീരം സ്വയം സൃഷ്ടിക്കുന്ന രോഗങ്ങള്‍; നിങ്ങള്‍ക്ക് ഒന്നും ചെയ്യാനാകില്ല, അനുഭവിക്കുക മാത്രം

ശരീരം സ്വയം സൃഷ്ടിക്കുന്ന രോഗങ്ങള്‍; നിങ്ങള്‍ക്ക് ഒന്നും ചെയ്യാനാകില്ല, അനുഭവിക്കുക മാത്രം

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 28 നവം‌ബര്‍ 2024 (21:21 IST)
ശരീരം സ്വയം സൃഷ്ടിക്കുന്ന രോഗങ്ങളാണ് ഓട്ടോ ഇമ്മ്യൂണ്‍ ഡിസീസ്. ഏകദേശം 80 ഓളം ഒട്ടോ ഇമ്മ്യൂണ്‍ ഡിസീസുകള്‍ ഉണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഈ രോഗങ്ങള്‍ ഒരിക്കലും പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാനോ രോഗത്തെ പ്രതിരോധിക്കാനോ സാധിക്കില്ല. ഇതിന്റെ ലക്ഷണങ്ങളെ കുറയ്ക്കാനുള്ള മരുന്നുകള്‍ മാത്രമേ ഉള്ളൂ. നമ്മുടെ പ്രതിരോധ സംവിധാനത്തിന്റെ തകരാറുമൂലമുണ്ടാകുന്ന പ്രധാനപ്പെട്ട മൂന്ന് രോഗങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം. 
 
അതില്‍ ഒന്നാണ് ടൈപ്പ് 1 പ്രമേഹം. ആഗോളതലത്തില്‍  തന്നെ ധാരാളം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒരു രോഗമാണിത്. നമ്മുടെ പ്രതിരോധ സംവിധാനം തന്നെ പാന്‍ക്രിയാസിലെ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്ന കോശങ്ങളെ നശിപ്പിക്കുന്ന അവസ്ഥയാണിത്. കുട്ടികളിലാണ് ഇത് കൂടുതലായും കണ്ടുവരുന്നത്. ജീവിതകാലം മുഴുവന്‍ ഇന്‍സുലിന്‍ എടുക്കുകയാണ് ഇതിന്റെ പ്രതിവിധി. മറ്റൊരു രോഗമാണ് റുമറ്റോയ്‌സ് ആര്‍ത്രൈറ്റിസ്. സാധാരണയായി കാണപ്പെടുന്ന രോഗമാണ് ആര്‍ത്രൈറ്റിസ്. എന്നാല്‍ ഒരു ഓട്ടോ ഇമ്മ്യൂണ്‍ രോഗമാണ് റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസ്. നമ്മുടെ പ്രതിരോധ സംവിധാനം ശരീരത്തിലെ കലകളെ നശിപ്പിക്കുന്ന അവസ്ഥയാണിത്. വേദനാജനകമായൊരു അവസ്ഥയാണിത്. ഈ രോഗമുളളവര്‍ക്ക് ജോയിന്റുകളില്‍ വേദന, നീര് ,നടക്കാന്‍ ബുദ്ധിമുട്ട് എന്നിവയുണ്ടാകും. 
 
മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസാണ് ഇത്തരത്തിലുള്ള മറ്റൊരു രോഗം. ശരീരത്തിന്റെ പ്രതിരോധ സംവിധാനം തലച്ചോറിലെയും സുഷുമ്നാ നാഡിയിലെയും നാഡീകോശങ്ങളുടെ സംരക്ഷണ ആവരണത്തെ ആക്രമിക്കുന്നതാണ് ഈ അവസ്ഥയ്ക്ക് കാരണം. രോഗിക്ക് കാഴ്ചക്കുറവ്, നടക്കാന്‍ ബുദ്ധിമുട്ട്, പേശികളുടെ ബലഹീനത, മരവിപ്പ്, ക്ഷീണം-തലകറക്കം, വിറയല്‍, വേദന തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പട്ടിണി കിടക്കുന്നത് ഹൃദയാഘാത സാധ്യത കൂട്ടും!