Select Your Language

Notifications

webdunia
webdunia
webdunia
webdunia

കഷണ്ടിക്ക് ഒറ്റമൂലി വീട്ടിൽ തന്നെ ഉണ്ടാക്കാം

കഷണ്ടിക്ക് ഒറ്റമൂലി വീട്ടിൽ തന്നെ ഉണ്ടാക്കാം

കഷണ്ടിക്ക് ഒറ്റമൂലി വീട്ടിൽ തന്നെ ഉണ്ടാക്കാം
, ചൊവ്വ, 16 ഒക്‌ടോബര്‍ 2018 (16:01 IST)
കഷണ്ടി ഇല്ലാതാക്കാൻ എന്താണ് മാർഗ്ഗമെന്ന് പലരും ചിന്തിക്കുന്ന കാര്യമാണ്. അസൂയയ്‌ക്കും കഷണ്ടിയ്‌ക്കും മരുന്നില്ലെന്ന് പഴമക്കാർ പറയുന്ന ചൊല്ലുകേട്ട് കഷണ്ടിക്ക് മരുന്നില്ലെന്നാണ് പലരും വിശ്വസിച്ചിരിക്കുന്നത്. എന്നാൽ അത് അങ്ങനെയല്ല. കഷണ്ടി ഇല്ലാതാക്കാനുള്ള എളുപ്പ വഴി ഉണ്ട്. വീട്ടിൽ നിന്നുതന്നെ നമുക്ക് അത് ചെയ്യാനുമാകും.
 
അത് എങ്ങനെയെന്നല്ലേ ആലോചിക്കുന്നത്. വീട്ടിൽ നട്ടുപിടിപ്പിക്കുന്ന, ആർക്കും വേണ്ടാത്ത, കറികളിൽ ആവശ്യം കഴിഞ്ഞാൽ എടുത്തുകളയുന്ന കറിവേപ്പില. ഇതുകൊണ്ട് ശരീരത്തിന് പല ഗുണങ്ങളും ഉണ്ടെന്ന് എല്ലാവർക്കും അറിയാം. എന്നാൽ കഷണ്ടിക്ക് പ്രതിവിധിയാകുന്നത് എങ്ങനെ എന്ന് മാത്രം അറിയില്ല.
 
പാലും കറിവേപ്പിലയും മിക്സ് ചെയ്ത് അരച്ച്‌ തലമുടിയിൽ തേക്കുന്നത് മുടി കൊഴിച്ചില്‍ ഇല്ലാതാക്കാനും കഷണ്ടി വരാതിരിക്കാനും സഹായിക്കും. കറിവേപ്പില പൊടിച്ച്‌ തൈരുമായി മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി തലയോട്ടിയില്‍ പുരട്ടാം. അല്‍പസമയത്തിനു ശേഷം കഴുകിക്കളഞ്ഞാല്‍ കഷണ്ടിയ്ക്ക് പ്രതിരോധം തീര്‍ക്കാവുന്നതാണ്. വെളിച്ചെണ്ണ ചൂടാക്കി അതില്‍ കറിവേപ്പില ഇട്ട് കാച്ചുക. ഈ ഓയില്‍ തലയില്‍ നല്ല പോലെ മസ്സാജ് ചെയ്യുക. ഇതും മുടികൊഴിച്ചില്‍ തടയുകയും താരനേയും കഷണ്ടിയേയും പ്രതിരോധിക്കുകയും ചെയ്യും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹൃദയപ്രശ്നത്തിന്റെ കാരണം നിങ്ങളുടെ ഉയരം!