Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിങ്ങള്‍ക്ക് സന്തോഷവാന്മാരായിരിക്കണോ? ഇതാണ് വഴി

Ayushman Bharat Health Card

സിആര്‍ രവിചന്ദ്രന്‍

, ശനി, 23 നവം‌ബര്‍ 2024 (17:12 IST)
എല്ലാവരും ആഗ്രഹിക്കുന്നതാണ് എപ്പോഴും സന്തോഷവാന്മാരായിരിക്കുക എന്നത്. എന്നാല്‍ പലര്‍ക്കും സാധിക്കാത്ത ഒരു കാര്യവുമാണിത്. എപ്പോഴും സന്തോഷത്തോടെ ഇരിക്കണമെങ്കില്‍ നമ്മുടെ ജീവിതരീതിയിലും പല മാറ്റങ്ങള്‍ വരുത്തേണ്ടിവരും. അതിന് ആദ്യം ചെയ്യേണ്ടത് നമ്മുടെ സന്തോഷത്തെ ഇല്ലാതാക്കുന്ന കാര്യങ്ങളോട് നോ പറയുക എന്നതാണ്. ശേഷം നിങ്ങളുടെ സന്തോഷം സ്വയം കണ്ടെത്തുക. അതിന് ആദ്യം വേണ്ടത് നിങ്ങളുടെ ജീവിതത്തില്‍ നിങ്ങളുടെ രീതികള്‍ക്ക് മുന്‍തൂക്കം കൊടുക്കുക എന്നതാണ്. ഒരിക്കലും മറ്റുള്ളവരുമായി താരതമ്യപ്പെടുത്തുകയോ എന്തുകാര്യത്തിനും മറ്റുള്ളവരെ ആശ്രയിക്കുകയോ മറ്റുള്ളവരുടെ അനുവാദത്തിനായി കേഴുകുകയോ ചെയ്യാതിരിക്കുക. എപ്പോഴും ഞാന്‍ പെര്‍ഫെക്റ്റ് ആയിരിക്കണം മറ്റുള്ളവരെക്കാള്‍ ഞാന്‍ മാത്രമായിരിക്കണം നല്ലത് എന്നുള്ള ചിന്താഗതി മാറ്റുക. ഞാനെങ്ങനെയാണോ ആ രീതിയില്‍ ഞാന്‍ പെര്‍ഫെക്റ്റ് ആണ് എന്ന് ഒരു ചിന്താഗതി കൊണ്ടുവരുക. 
 
എപ്പോഴും നമ്മുടെ കുറവുകളെ പറ്റി ആലോചിച്ച് വിഷമിക്കാതെ നമുക്കുള്ള കഴിവുകളെപ്പറ്റി ആലോചിച്ചു സന്തോഷിക്കുക.  ഒരു കംഫര്‍ട്ട് സോണില്‍ ഒതുങ്ങിക്കൂടാതെ അതിന് പുറത്തേക്ക് വരാനും പുറത്തുള്ള കാര്യങ്ങളില്‍ കൂടുതല്‍ ഇടപെടാനും ശ്രമിക്കുക. ആരുമായും ഓവര്‍ കമ്മിറ്റഡ് ആവാതിരിക്കുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ സമാധാനം ഇല്ലാതാക്കും. അതുപോലെതന്നെ ആര്‍ക്കും മുന്നിലും നമ്മുടെ സന്തോഷത്തിനുവേണ്ടി യാചിക്കാതിരിക്കുക. നമ്മളെ സന്തോഷത്തില്‍ നിന്നും പുറകോട്ടു വലിക്കുന്ന കാര്യങ്ങളെ മാറ്റിനിര്‍ത്തിയാല്‍ തന്നെ സന്തോഷം നമ്മളെ തേടിയെത്തും. നമ്മുടെ സന്തോഷം കണ്ടെത്തേണ്ട ഉത്തരവാദിത്വം നമ്മളില്‍ തന്നെയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലെമൺ ടീയോടൊപ്പം ഒരിക്കലും ഈ ഭക്ഷണങ്ങൾ കഴിക്കാൻ പാടില്ല!