Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇനി ചായയ്‌ക്ക് പകരം ഇഞ്ചിച്ചായ പതിവാക്കിക്കോളൂ!

ചായയ്‌ക്ക് പകരം ഇഞ്ചിച്ചായ പതിവാക്കിക്കോളൂ!

ഇനി ചായയ്‌ക്ക് പകരം ഇഞ്ചിച്ചായ പതിവാക്കിക്കോളൂ!
, ബുധന്‍, 20 ജൂണ്‍ 2018 (12:39 IST)
ചായ ഇഷ്‌ടമല്ലാത്തവർ വളരെ ചുരുക്കമായിരിക്കും. അവയ്‌ക്ക് പലതരം രുചികളായാൽ അതിലും കേമമാകും. നമ്മുടെ ചായയുടെ ലിസ്‌റ്റിൽ കട്ടൻ ചായ മുതൽ ഗ്രീൻ ടീ വരെ നീളുന്നു. ഓരോ ചായയ്‌ക്കും ഓരോ രുചിയാണ്. എന്നാൽ ഇഞ്ചിച്ചായ ഇഷ്‌ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ഇഞ്ചി ശരീരത്തിന് ഉത്തമമാണ്, അതുകൊണ്ടുതന്നെ ഇഞ്ചിച്ചായ എന്ന ജിഞ്ചർ ചായയും ശരീരത്തിന് ഗുണം മാത്രമേ നൽകൂ. ആ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം...
 
എന്നാൽ ശ്വാസസംബന്ധമായ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇഞ്ചിച്ചായ സൂപ്പറാണ് കേട്ടോ. ജലദോഷമോ തൊണ്ടയ്ക്ക് പ്രശ്നമോ ഉണ്ടെങ്കില്‍ ദിവസം ഒന്നോ രണ്ടോ കപ്പ്‌ ഇഞ്ചിച്ചായ കുടിച്ചു നോക്കൂ. മാറ്റം അറിയാന്‍ സാധിക്കും. ഇതു കുടിക്കുമ്പോള്‍ വാത, പിത്ത, കഫ ദോഷങ്ങള്‍ കുറയും. 
 
കുറച്ച് നാരങ്ങാ നീര് കൂടി ചേര്‍ത്താല്‍ ഇഞ്ചിച്ചായ കുടിച്ചാൽ അതിലും മികച്ചതാകും. ആന്റി ബാക്ടീരിയൽ ഫലങ്ങള്‍ ധാരാളം ഉള്ളതാണ് ഇഞ്ചി. അതുകൊണ്ടുതന്നെയാണ് ഇഞ്ചിച്ചായ ശ്വാസസംബന്ധമായ എല്ലാ അസ്വസ്ഥതകളും പരിഹരിക്കാൻ അത്യുത്തമം തന്നെയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പഴങ്ങൾ കഴിക്കാം കൊഴുപ്പിനെ അകറ്റാം !