Select Your Language

Notifications

webdunia
webdunia
webdunia
webdunia

റെഡ് മീറ്റ് നല്ലതാണ്; പക്ഷേ, ഇങ്ങനെ കഴിച്ചാല്‍ മരണം പെട്ടെന്ന് എത്തും

റെഡ് മീറ്റ് നല്ലതാണ്

റെഡ് മീറ്റ് നല്ലതാണ്; പക്ഷേ, ഇങ്ങനെ കഴിച്ചാല്‍ മരണം പെട്ടെന്ന് എത്തും
ചെന്നൈ , വ്യാഴം, 24 നവം‌ബര്‍ 2016 (15:27 IST)
റെഡ് മീറ്റ് എന്ന് കേട്ടാല്‍ ചാടിവീഴുന്നവരാണ് മാംസാഹാരികളായ മിക്ക ഭക്ഷണപ്രിയരും. പല തരത്തിലുള്ള വെറൈറ്റി രുചികളും റെഡ് മീറ്റ് നമുക്ക് മുന്നില്‍ നിരത്തും. കണ്ടാല്‍ തന്നെ വായില്‍ വെള്ളമൂറുന്ന വിധത്തിലുള്ള മണവും നിറവുമാണ് ഇറച്ചിവിഭവങ്ങള്‍ക്ക്. പക്ഷേ, രുചിയില്‍ വളരെ മുന്നിലാണെങ്കിലും അമിതമായാല്‍ എട്ടിന്റെ പണി കിട്ടും,ആര്‍ത്തിയോടെ കഴിക്കുന്ന നമുക്ക് തന്നെ. കൊളസ്ട്രോള്‍, പൊണ്ണത്തടി, ഹൃദ്രോഗം, അര്‍ബുദം എന്നിവയ്ക്ക് റെഡ് മീറ്റ് കാരണമാകും എന്നതു തന്നെ. പക്ഷേ, നിയന്ത്രിത അളവില്‍ കഴിച്ചാല്‍ കൊതിയും മാറ്റാം അസുഖങ്ങളെയും അകറ്റിനിര്‍ത്താം.
 
റെഡ് മീറ്റിന്റെ പരിധിയില്‍ വരുന്ന ഇറച്ചികളാണ് മട്ടണ്‍, ബീഫ്, പോര്‍ക്ക് എന്നിവ. റെഡ് മീറ്റ് കഴിക്കുന്നതുകൊണ്ട് ഗുണങ്ങളും ദോഷങ്ങളുമുണ്ട്. എന്നാല്‍, നിയന്ത്രിത അളവില്‍ കൂടുതല്‍ കഴിച്ചാല്‍ ഒരു ഗുണവും ഉണ്ടാകുമെന്നല്ല ദോഷങ്ങള്‍ ഏറെയുണ്ട് താനും. 
 
കുട്ടികള്‍ക്ക് ചുവന്ന മാംസം നല്കുന്നത് വളരെ നല്ലതാണ്. കുട്ടികളുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ അയണ്‍, സിങ്ക്, വൈറ്റമിന്‍ ബി 12 എന്നിവ മാംസത്തില്‍ അടങ്ങിയിട്ടുണ്ട്. മെച്ചപ്പെട്ട പ്രോട്ടീനും ധാരാളം ഇരുമ്പ് സത്തും ഇതില്‍ നിന്നു ലഭിക്കും. വളരുന്ന പ്രായത്തില്‍ കുട്ടികള്‍ക്ക് ഇത് ആവശ്യമാണ്. വിവിധയിനങ്ങളിലുള്ള മാംസഭക്ഷണം കുട്ടികള്‍ക്ക് വളരുന്ന പ്രായത്തില്‍ നല്കേണ്ടതാണ്.
 
എന്നാല്‍, റെഡ് മീറ്റിന്റെ അമിതോപയോഗം വൃക്കകളുടെ പ്രവര്‍ത്തനത്തെ തകരാറിലാക്കുമെന്ന് പഠന റിപ്പോര്‍ട്ടുകള്‍ ഉണ്ട്. മറ്റുള്ളവരേക്കാള്‍ വൃക്കരോഗങ്ങള്‍ പിടിപെടാന്‍ 40 ശതമാനം സാധ്യത കൂടുതലാണ്. റെഡ് മീറ്റ് ധാരാളം ഉപയോഗിക്കുന്നവരെയും മിതമായി ഉപയോഗിക്കുന്നവരെയും താരതമ്യം ചെയ്ത് സിംഗപ്പൂര്‍ ചൈനീസ് ഹെല്‍ത്ത് സ്റ്റഡിയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞന്മാര്‍ നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്.
 
ആട്ടിറച്ചിയും പോത്തിറച്ചിയും ആരോഗ്യത്തിന് നല്ലതല്ലെന്ന് പറയുമെങ്കിലും ഇവയില്‍ അടങ്ങിയിരിക്കുന്ന മഗ്‌നീഷ്യം ശരീരത്തിന് ആവശ്യമാണ്. മറ്റുള്ള ഭക്ഷണങ്ങളില്‍ നിന്ന് സാധാരണ മഗ്‌നീഷ്യം ലഭിക്കുവാന്‍ ബുദ്ധിമുട്ടാണ്. അതുകൊണ്ടു തന്നെ നമ്മുടെ ശരീരത്തിന് ആവശ്യമായ മഗ്‌നീഷ്യം നല്കാന്‍ റെഡ് മീറ്റിന് കഴിയും. പക്ഷേ, അത് എങ്ങനെ കഴിക്കുന്നു എന്നതിലാണ് പ്രസക്തി. ഇറച്ചി ഗ്രില്‍ ചെയ്ത് കഴിക്കുന്നതാണ് ഏറ്റവും നല്ലത്. നിരവധി മസാലകളും എണ്ണയും ചേര്‍ത്താണ് ഇറച്ചി പാചകം ചെയ്യുന്നത്, ചുരുക്കത്തില്‍ ഇറച്ചിയുടെ ഗുണങ്ങള്‍ നഷ്‌ടമാകുകയാണ് ഇങ്ങനെ പാചകം ചെയ്യുമ്പോള്‍.
 
റെഡ് മീറ്റ് വാങ്ങുമ്പോള്‍ അധികം മൂക്കാത്ത ഇറച്ചി വാങ്ങുന്നതാണ് നല്ലത്. ഇതില്‍ കൊഴുപ്പ് കുറവായിരിക്കും എന്നതാണ് ഒരു ഗുണം. അധികം മൂത്ത ഇറച്ചിയില്‍ കൊഴുപ്പ് അധികമായിരിക്കും. ഇത് നേരെ ഹൃദയത്തിലേക്കാണ് പോകുക. അതുകൊണ്ടു തന്നെ, കഴിക്കാന്‍ വേണ്ടി തെരഞ്ഞെടുക്കുന്ന ഇറച്ചിയുടെ മൂപ്പും അത് പാചകം ചെയ്യുന്ന രീതിയും റെഡ് മീറ്റ് ശരീരത്തിന്  നല്ലതാണോ മോശമാണോ എന്ന് തീരുമാനിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശൈത്യകാലമായിട്ടും പഴയപടി തന്നെയാണോ കാര്യങ്ങള്‍ ? എങ്കില്‍ എട്ടിന്റെ പണികിട്ടാന്‍ സാധ്യതയുണ്ട് !