Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബീറ്റ്റൂട്ട് ജ്യൂസ് ചില്ലറക്കാരനല്ല, അറിഞ്ഞിരിക്കണം ഈ ഗുണങ്ങൾ!

ബീറ്റ്റൂട്ട് ജ്യൂസ് ചില്ലറക്കാരനല്ല, അറിഞ്ഞിരിക്കണം ഈ ഗുണങ്ങൾ!

ബീറ്റ്റൂട്ട് ജ്യൂസ് ചില്ലറക്കാരനല്ല, അറിഞ്ഞിരിക്കണം ഈ ഗുണങ്ങൾ!
, ബുധന്‍, 26 സെപ്‌റ്റംബര്‍ 2018 (12:08 IST)
അമിത വണ്ണം, കുടവയർ, ശരീരത്തിൽ രക്തം ഇല്ലാതെ വരിക ഇത് മൂന്നും സാധാരണയായി എല്ലവരും നേരിടുന്ന ശാരീരിക പ്രശ്‌നമാണ്. അമിതവണ്ണം നമ്മളെ പല രോഗങ്ങളിലേക്കും എത്തിക്കും എന്നത് എല്ലാവർക്കും അറിയുന്ന കാര്യമാണ്. വയറ്റിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പാണ് കുടവയറായിമാറുന്നത്. ശരീരത്തിൽ രക്തത്തിന്റെ അളവ് കുറഞ്ഞാൽ പിന്നെ എന്താണ് അവസ്ഥയെന്ന് എല്ലാവർക്കും അറിയാം. ഇതിന് മൂന്നിനും പരിഹാരമായി എന്താണുള്ളത്.
 
അധികം ആലോചിക്കേണ്ട. കുടവയറും അമിത വണ്ണവും കുറയ്‌ക്കാനും ശരീരത്തിൽ രക്തത്തിന്റെ അളവ് കൂട്ടാനും ബെസ്‌റ്റാണ് ബീറ്റ്റൂട്ട് ജ്യൂസ്. ബീറ്റ്റൂട്ട് പാകം ചെയ്‌ത് കഴിക്കുന്നതും അല്ലതെ കഴിക്കുന്നതും ഒക്കെ ആരോഗ്യത്തിന് നല്ലതാണ്. ആരോഗ്യപരമായ ഗുണങ്ങളാല്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന പച്ചക്കറിയാണ് ബീറ്റ് റൂട്ട്. ബീറ്റ്‌റൂട്ട് ജ്യൂസില്‍ ആരോഗ്യകരമായ പോഷകങ്ങള്‍ ഏറെയുണ്ട്. 
 
മാത്രമല്ല, ഇതില്‍ കലോറി തീരെ കുറവുമാണ്. ഒരു ബീറ്റ്‌റൂട്ടില്‍ 35 കലോറി മാത്രമാണ് ഉള്ളത്. ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ള ഒന്നു കൂടിയാണ് ബീറ്റ്‌റൂട്ട്. ബീറ്റ്റൂട്ടിന്റെ രുചി ഇഷ്‌ടമല്ലാത്തവർക്ക് ജ്യൂസിൽ അൽപ്പം ചെറുനാരങ്ങാ നീരോ തേനോ ചേർക്കാവുന്നതാണ്. വൈറ്റമിന്‍ സി ധാരാളം അടങ്ങിയ നാരങ്ങയും ആന്റിഓക്‌സിഡന്റായ തേനും ജ്യൂസിൽ ചേർക്കുമ്പോൾ അതിന്റെ ഗുണം ഇരട്ടിക്കുക മാത്രമേ ചെയ്യുകയുമുള്ളൂ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സവോള അരിയുമ്പോൾ കണ്ണിൽ നിന്ന് വെള്ളം വരുന്നു, പരിഹാരമുണ്ട്; ഇതാ ചില അടുക്കള രഹസ്യങ്ങൾ!