Select Your Language

Notifications

webdunia
webdunia
webdunia
webdunia

സവോള അരിയുമ്പോൾ കണ്ണിൽ നിന്ന് വെള്ളം വരുന്നു, പരിഹാരമുണ്ട്; ഇതാ ചില അടുക്കള രഹസ്യങ്ങൾ!

സവോള അരിയുമ്പോൾ കണ്ണിൽ നിന്ന് വെള്ളം വരുന്നു, പരിഹാരമുണ്ട്; ഇതാ ചില അടുക്കള രഹസ്യങ്ങൾ!

സവോള അരിയുമ്പോൾ കണ്ണിൽ നിന്ന് വെള്ളം വരുന്നു, പരിഹാരമുണ്ട്; ഇതാ ചില അടുക്കള രഹസ്യങ്ങൾ!
, ചൊവ്വ, 25 സെപ്‌റ്റംബര്‍ 2018 (14:43 IST)
പാചകം ചെയ്യുമ്പോൾ എല്ലാവർക്കും സഹായകമാകുന്നതാണ് ചില നുറുങ്ങുവിദ്യകൾ. അടുക്കളയിലെ പാചകം രസകരമാക്കാനും ഇത്തരത്തിലുള്ള വിദ്യകൾ സഹായകരമാകും. സാധാരണയായുള്ള ചില പ്രശ്‌നങ്ങൾക്കിതാ പൊടിക്കൈകൾ. ഇവ പരീക്ഷിച്ച് നോക്കൂ അടുക്കളയിലെ പ്രശ്‌നങ്ങളെ പമ്പകടത്താം.
 
പാചകത്തിൽ എല്ലാവർക്കും പ്രശ്‌നമായുള്ളതാണ് സവോള അരിയുന്നത്. കണ്ണിൽ നിന്ന് വെള്ളം വരുമെന്ന പ്രശ്‌നമാണ് എല്ലാവരിലും. സവോള അരിയുമ്പോൾ കണ്ണുനീര്‍ വരാതിരിക്കാന്‍ രണ്ടു വശവും മുറിച്ചു തോല്‍ കളഞ്ഞ ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക. ശേഷം അരിഞ്ഞാൽ കണ്ണീർ വരുന്ന പ്രശ്‌നം ഉണ്ടാകില്ല.
 
മൃദുവായ ചപ്പാത്തി ലഭിക്കാന്‍ ചൂട് വെള്ളത്തോടൊപ്പം ചൂട് പാല് കൂടി ചേര്‍ത്ത് മാവ് കുഴയ്ക്കുക. അതുപോലെ ക്രിസ്പി പൂരി ലഭിക്കാൻ ഗോതമ്പ് മാവ് കുഴയ്ക്കുമ്പോൾ അതിൽ ഒരു സ്പൂൺ റവയോ കുറച്ചു അരിമാവോ ചേർക്കുക.
 
മിക്സി ഉപയോഗിച്ച് ഇഡലിക്കായി അരയ്ക്കുമ്പോൾ അരി ചൂട് വെള്ളത്തിൽ 5-6 മണിക്കൂർ കുതിർക്കാൻ ഇട്ടാൽ മതി. പയറുവർഗ്ഗങ്ങൾ മുളപ്പിക്കാനായി കഴുകിയ ശേഷം രാത്രിയിൽ കുതിരാനിടുക. അടുത്ത ദിവസം കഴുകി വെള്ളം വാർത്ത ശേഷം ഒരു തുണിയിൽ ലൂസായി കെട്ടി വയ്ക്കുക. പിന്നീട് 10-12 മണിക്കൂർ കഴിഞ്ഞ് നോക്കിയാൽ അത് മുളച്ചതായി കാണാം.
 
ബാക്കിയുള്ള ചപ്പാത്തി മാവ് സൂക്ഷിക്കാൻ എയർ ടൈറ്റ് കണ്ടയിനറിൽ അല്പം എണ്ണ തടവി ഡ്രൈ ആകാതെ ഫ്രിഡ്ജിൽ വയ്ക്കുക. വെണ്ടയ്ക്ക ക്രിസ്പിയായി ഫ്രൈ ചെയ്യാൻ ഒരു സ്പൂൺ തൈരോ നാരങ്ങാനീരോ ചേർത്താൽ മതിയാകും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മണിക്കൂറുകളോളം ഇരുന്നുള്ള ജോലി: ഈ രോഗങ്ങൾ ശ്രദ്ധിക്കണം !