Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗർഭിണികൾ അറിഞ്ഞിരിക്കണം ബീറ്റ്റൂട്ടിന്റെ ഈ ഗുണങ്ങൾ!

ഗർഭിണികൾ അറിഞ്ഞിരിക്കണം ബീറ്റ്റൂട്ടിന്റെ ഈ ഗുണങ്ങൾ!

ഗർഭിണികൾ അറിഞ്ഞിരിക്കണം ബീറ്റ്റൂട്ടിന്റെ ഈ ഗുണങ്ങൾ!
, വ്യാഴം, 27 സെപ്‌റ്റംബര്‍ 2018 (12:05 IST)
അമിത വണ്ണം, കുടവയർ, ശരീരത്തിൽ രക്തം ഇല്ലാതെ വരിക, മറവി രോഗം തുടങ്ങിയവയ്‌ക്ക് ഉത്തമ പരിഹാരമാണ് ബീറ്റ്റൂട്ട് എന്നത് എല്ലാവർക്കും അറിയുന്ന കാര്യമാണ്. ശരീരത്തിന് ആവശ്യമയ പല വിനാമിനുകളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. അതുപോലെ തന്നെ ഉപകാരപ്രദമാണ് ബീറ്റ്റൂട്ട് ജ്യൂസും.
 
ഇത് സാധാരണ ആളുകളുടെ കാര്യം മാത്രം. എന്നാൽ, ഗർഭിണിയായിരിക്കുന്ന സ്‌ത്രീകൾ ഭക്ഷണ കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തേണ്ടത് അത്യാവശ്യമാണ്. അവരുടെ ഭക്ഷണക്രമം ജനിക്കാൻ പോകുന്ന കുഞ്ഞിനേയും ബാധിക്കും. ഗര്‍ഭകാലത്ത് എന്ത് ഭക്ഷണം കഴിക്കുമ്പോഴും അത് ഡോക്ടറുടം നിര്‍ദ്ദേശ പ്രകാരം മാത്രം ആയിരിക്കാനും ശ്രദ്ധിക്കണം. 
 
ഗർഭകാലത്ത് സ്‌ത്രീകൾ കഴിക്കേണ്ട ഒന്നാണ് ബീറ്റ്റൂട്ട്. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം രണ്ട് ബീറ്റ്‌റൂട്ട് വരെ കഴിക്കാവുന്നതാണ്. ഇത് രക്തം ശുദ്ധീകരിക്കുന്നതിനും ടോക്‌സിനെ പുറന്തള്ളുന്നതിനെല്ലാം സഹായിക്കും. കുഞ്ഞിന്റെ ആരോഗ്യത്തിന് വില്ലനാവുന്ന ജനിതക വൈകല്യങ്ങൾ ഇല്ലാതാക്കാൻ ബീറ്റ്‌റൂട്ട് ജ്യൂസും സഹായിക്കും. ഇതിലുള്ള ഫോളിക് ആസിഡ് ആണ് ആരോഗ്യത്തിന് സഹായിക്കുന്നത്. ഇത് സ്‌പൈനല്‍ കോഡിലേക്കുള്ള ടിഷ്യൂ ഗ്രോത്ത് വര്‍ദ്ധിപ്പിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ക്ഷീണം മാറാന്‍ കുമ്പളങ്ങ നീര് !