ആയുസ്സ് വർദ്ധിക്കാൻ ചെറൂള!

ആയുസ്സ് വർദ്ധിക്കാൻ ചെറൂള!

ബുധന്‍, 26 സെപ്‌റ്റംബര്‍ 2018 (12:52 IST)
കേരളത്തിൽ എല്ലായിടത്തും തന്നെ കാണപ്പെടുന്ന ഒരു പൂവാണ് ചെറൂള എന്ന ബലിപ്പൂവ്. ചിലയിടങ്ങളിൽ ഇതിനെ കുറ്റിച്ചെടി എന്നും പറയുന്നു. എന്നാൽ അധികം ആർക്കും ഇതിന്റെ പേര് അറിയില്ല എന്നതാണ് വാസ്‌തവം. അതുപോലെ ഇതിന്റെ നല്ല വശങ്ങളും അറിയാത്തവരാണ് കൂടുതൽപ്പേരും.
 
ദശപൂഷ്പങ്ങളിലൊന്നാണ് ചെറൂള. ചെറൂള മുടിയില്‍ ചൂടിയാല്‍ ആയുസ്സ് വര്‍ദ്ധിക്കുമെന്നാണ് വിശ്വാസം. മൂത്രാശയരോഗങ്ങള്‍ ശമിപ്പിക്കുവാനും ചെറൂള കഷായം നല്ലതാണെന്നാണ് പറയപ്പെടുന്നത്. യമദേവനാണ് ചെറൂളയുടെ ദേവൻ‍.
 
ജ്യോതിഷത്തിൽ മാത്രമല്ല ചെറൂളയുടെ സ്ഥാനം. ആരോഗ്യ സംരക്ഷണത്തിനും ഇത് അത്യുത്തമമാണ്. ശരീരത്തിലെ വിഷാംശങ്ങളെ പുറത്തു കളയുന്നതിനും, വൃക്കരോഗങ്ങൾ തടയുന്നതിനും ഫലപ്രദമാണിത്. രക്തസ്രാവം, കൃമിശല്യം, മൂത്രക്കല്ല്‌ എന്നിവയ്ക്ക്‌ ഉത്തമം. മൂത്രാശയ രോഗങ്ങൾക്ക്‌ മരുന്നായി ഉപയോഗിക്കുന്നു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം വെറ്റില ജ്യോതിഷം എന്നാലെന്ത് ?