Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രായം കുറയ്‌ക്കും ഈ നീല ചായ

പ്രായം കുറയ്‌ക്കും ഈ നീല ചായ

പ്രായം കുറയ്‌ക്കും ഈ നീല ചായ
, തിങ്കള്‍, 31 ഡിസം‌ബര്‍ 2018 (17:32 IST)
ചായ കുടിക്കാത്ത ഒരു ദിവസം പോലും മലയാളികൾക്ക് ഉണ്ടാകില്ല അല്ലേ? ആരോഗ്യത്തിന് ഈ ചായകുടി അത്ര നല്ലതല്ലെന്ന് അറിഞ്ഞിട്ടും അതൊന്നും മലയാളികൾ മൈൻഡ് ചെയ്യാറില്ല എന്നതും വാസ്‌തവമാണ്. എന്നാൽ ഗ്രീൻ ടീ, ജിൻഞ്ചർ ടീ തുടങ്ങിയ ടീകൾ ആരോഗ്യത്തിന് നല്ലതാണെന്ന് പഠനങ്ങൾ പറയുന്നു.
 
അതുപോലെ ഒന്നാണ് നീല ചായ. നിറം മാറുന്നതിനനുസരിച്ച് ഗുണത്തിലും രുചിയിലും മാറ്റങ്ങൾ ഉണ്ടാകുമോ? ബ്ലൂ ടീ അല്ലെങ്കില്‍ നീല ചായ നീല ശംഖുപുഷ്പത്തിൽ നിന്നാണ് ഉണ്ടാക്കുന്നത്. ഗ്രീൻ ടീ കയ്പനാണെങ്കിൽ മധുരരുചിയുമായാണ് ബ്ലൂ ടീ എത്തുന്നത്. നിർമാണ സമയത്തെ ഓക്സീകരണ പ്രക്രിയ ആണ് നീലച്ചായയ്ക്ക് പ്രത്യേക രുചി നൽകുന്നത്. 
 
ഈ നീല ചായ കുടിക്കുന്നത് പതിവാക്കിയാലും കുഴപ്പമൊന്നുമില്ല കെട്ടോ. ദിവസവും നീലച്ചായ കുടിച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയും. കൂടാതെ തലമുടിക്കും ചര്‍മ്മസൗന്ദര്യത്തിനും നീലച്ചായ നല്ലതാണ്. നിങ്ങളുടെ മുടിക്കും ചര്‍മ്മത്തിനും തിളക്കവും ആരോഗ്യവും വര്‍ദ്ധിക്കും.
 
കൂടാതെ, ചുമ, ജലദോഷം, ആസ്മ ഇവയിൽ നിന്നെല്ലാം ആശ്വാസ മേകാൻ നീലച്ചായയ്ക്കു കഴിയും. ശ്വാസകോശത്തിൽ നിന്നും ശ്വാസനാളത്തിൽ നിന്നും കഫം ഇല്ലാതാക്കാൻ ഇത് സഹായിക്കുന്നു. ഉത്കണ്ഠയും വിഷാദവും അകറ്റുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അകാല വാർദ്ധക്യത്തെ അകറ്റാം, ഇതാ ഒരു എളുപ്പവഴി