അകാല വാർദ്ധക്യത്തെ അകറ്റാം, ഇതാ ഒരു എളുപ്പവഴി
അകാല വാർദ്ധക്യത്തെ അകറ്റാം, ഇതാ ഒരു എളുപ്പവഴി
പ്രായം കുറച്ച് കാണിക്കാൻ എന്ത് വിദ്യ വേണമെങ്കിലും പയറ്റുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഇതാ ഒരു എളുപ്പ വിദ്യ. സാധാരണ എല്ലാ വീടുകളിലും കാണുന്ന ഉപ്പ് പ്രായം കുറക്കാൻ ബെസ്‌റ്റാണ്. ഉപ്പ് കഴിച്ചാൽ പ്രായം കുറയുമോ? എന്നാൽ അറിഞ്ഞോളൂ പ്രായത്തെ പിന്നോട്ടാക്കാൻ ഉപ്പിന് കഴിയും.
ഉപ്പ് ആരോഗ്യത്തിന് ഗുണകരമാണെന്ന് എല്ലാവർക്കും അറിയാം. അതുപോലെ തന്നെ സൌന്ദര്യത്തിനും ഏറെ ഗുണകരമാണ് ഈ വെളുത്ത മിടുക്കൻ. എന്നാൽ പൊടിയുപ്പല്ല കല്ലുപ്പാണ് സൌന്ദര്യ സംരക്ഷണത്തിനായി ഉപയോഗിക്കേണ്ടത്. അകാല വാര്‍ദ്ധക്യത്തെ അകറ്റാൻ ഉപ്പ് ബെസ്‌റ്റാണ്.
ഒലീവ് ഓയിലും ഉപ്പും ഒരുമിച്ച് ഉപയോഗിക്കുമ്പോൾ അതിന് വീര്യം കൂടും. അല്‍പം ഉപ്പ് ഒരു പാത്രത്തില്‍ എടുത്ത് ഇതിലേക്ക് അരക്കപ്പ് ഒലീവ് ഓയില്‍ ചേർത്തതിന് ശേഷം അതിലേക്ക് ഒരു നാരങ്ങ ചുരണ്ടിയിടുക. ഇത് നല്ലതു പോലെ മിക്‌സ് ചെയ്ത് ഇത് ഒരു പാത്രത്തിലേക്ക് മാറ്റുക. ബോഡി സ്‌ക്രബ്ബ് തയ്യാര്‍. ഇത് ശരീരസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കുന്നത്.