Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാവിലെ എഴുന്നേറ്റയുടൻ ഒരു ഗ്ലാസ് ജീരക വെള്ളം!

രാവിലെ എഴുന്നേറ്റയുടൻ ഒരു ഗ്ലാസ് ജീരക വെള്ളം!

രാവിലെ എഴുന്നേറ്റയുടൻ ഒരു ഗ്ലാസ് ജീരക വെള്ളം!
, വ്യാഴം, 8 നവം‌ബര്‍ 2018 (09:34 IST)
രാവിലെ എഴുന്നേറ്റയുടൻ വെള്ളം കുടിക്കുന്നത് നല്ലതാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ അത് ജീരക വെള്ളമായാലോ? ജീരകത്തിന് ഔഷധഗുണങ്ങൾ ഉണ്ടെന്ന് എല്ലാവർക്കും അറിയാം. എന്നാല്‍ രാവിലെ എഴുന്നേറ്റയുടൻ ഒരു ഗ്ലാസ് ജീരകവെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളെ പറ്റി പലര്‍ക്കുമറിയില്ല. ഒരു കപ്പ് വെള്ളത്തില്‍ ഒരു സ്പൂണ്‍ നിറയെ ജീരകമിട്ട്, ഇത് തിളപ്പിച്ച് വെറും വയറ്റിൽ കുടിക്കുകയാണ് വേണ്ടത്. 
 
നമ്മുടെ ദഹനപ്രവര്‍ത്തനങ്ങളെ സുഗമമാക്കുന്ന എന്‍സൈമുകളെ ഉത്പാദിപ്പിക്കാന്‍ ജീരകം സഹായിക്കും. ജീരകത്തില്‍ പ്രകൃത്യാ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റുകള്‍ ശരീരത്തില്‍ കയറിപ്പറ്റിയിരിക്കുന്ന വിഷാംശങ്ങളെ പുറന്തള്ളാന്‍ സഹായിക്കുന്നു. 
 
വിശപ്പിനെ വരുതിയിലാക്കുകയും, ദഹനപ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുകയും ചെയ്യുന്നതിലൂടെ ശരീരത്തിലടിയുന്ന കൊഴുപ്പിന്‍റെ അളവിനെ ഇത് നിയന്ത്രിക്കുന്നു. ജീരകം ചിത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കുകയും നല്ല കൊളസ്ട്രോളിനെ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും വെറുംവയറ്റില്‍ ജീരകവെള്ളം കുടിക്കുന്നത് സഹായിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗർഭാശയ ക്യാൻസർ വില്ലനാകുമ്പോൾ പരിഹാരം ഇതുമത്രം!