Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭക്ഷണത്തോടൊപ്പം വെള്ളം കുടിച്ചാല്‍ ചില പ്രശ്നങ്ങളുണ്ട് !

ഭക്ഷണത്തോടൊപ്പം വെള്ളം കുടിച്ചാല്‍ ചില പ്രശ്നങ്ങളുണ്ട് !
, ബുധന്‍, 7 നവം‌ബര്‍ 2018 (20:19 IST)
ആവശ്യമായ തോതില്‍ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിനും ചര്‍മത്തിനും മുടിയ്‌ക്കുമെല്ലാം ഗുണം ചെയ്യുന്നതാണ്. കൂടാതെ ദഹനപ്രക്രിയ സുഗമമാക്കാനും ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്‌ക്കാനും കൊഴുപ്പും വിഷാംശവുമെല്ലാം പുറന്തള്ളാനും വെള്ളം സഹായിക്കുന്നു. എന്നാല്‍ ഭക്ഷണം കഴിയ്‌ക്കുമ്പോഴാണോ ഭക്ഷണം കഴിച്ച് കഴിയുമ്പോഴാണോ വെള്ളം കുടിയ്‌ക്കേണ്ടത് ? ഇതിലേതാണ് ആരോഗ്യത്തിന്‌ ഗുണകരം‌? ഇക്കാര്യത്തില്‍ പല അഭിപ്രായം ആളുകള്‍ക്കുണ്ട്. എന്തു തന്നെയായാലും ഇതിനെല്ലാം പുറകില്‍ ശാസ്‌ത്രീയ വിശദീകരണങ്ങളുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. 
 
ഭക്ഷണത്തിന്‌ അര മണിക്കൂര്‍ മുമ്പ് വെള്ളം കുടിക്കണം. ഇത്‌ ദഹനരസങ്ങള്‍ വേണ്ട രീതിയില്‍ ഉല്‍പാദിപ്പിക്കാന്‍ സഹായിക്കും. എന്നാല്‍ ഭക്ഷണത്തിനൊപ്പം വെള്ളം കുടിയ്‌ക്കുന്നത്‌ ദഹനത്തിന്‌ തടസമുണ്ടാക്കുകയും തുടര്‍ന്ന് ശരീരത്തില്‍ വിഷാംശം വര്‍ദ്ധിക്കുകയും ചെയ്യുന്നു. ആയുര്‍വേദ ശാസ്ത്രമനുസരിച്ച് ഭക്ഷണശേഷം അരമണിക്കൂര്‍ കഴിഞ്ഞ് വെള്ളം കുടിക്കുന്നതാണ് നല്ലത്. ഇതുമൂലം ഭക്ഷണത്തിലെ പോഷകങ്ങള്‍ വേണ്ട വിധത്തില്‍ ആഗിരണം ചെയ്യാനുള്ള കഴിവ്‌ ശരീരത്തിന് ലഭിക്കുന്നു. ഇളംചൂടുവെള്ളം കുടിക്കുന്നതാണ്‌ ദഹനത്തിന്‌ ഏറെ നല്ലതെന്ന്‌ ആയുര്‍വേദം പറയുന്നു. 
 
ഭക്ഷണത്തിനിടയില്‍ വെള്ളം കുടിക്കാന്‍ തോന്നിയാല്‍ ചെറുനാരങ്ങാനീര്‌ പിഴിഞ്ഞൊഴിച്ച വേള്ളമോ അല്‍പം ആപ്പിള്‍ സിഡെര്‍ വിനെഗര്‍ കലര്‍ത്തിയ വെള്ളമോ കുടിക്കുന്നത്‌ നല്ലതാണ്‌. ഇത്‌ ദഹനത്തെ സഹായിക്കും. വെള്ളമടങ്ങിയ, പ്രധാനമായും വേവിക്കാത്ത വെജിറ്റേറിയന്‍ ഭക്ഷണം ശരീരത്തിന്‌ വേണ്ടി ജലാംശം നല്‍കുന്നതാണ്. നേരത്തെ വെള്ളം കുടിച്ചിട്ടില്ലെങ്കിലും ശരീരത്തില്‍ വെള്ളത്തിന്റെ കുറവുണ്ടെങ്കിലും ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കാം. അല്ലാത്ത പക്ഷം ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാകുകയും മലബന്ധം, നെഞ്ചെരിച്ചില്‍ തുടങ്ങിയവക്ക്  കാരണമാകുകയും ചെയ്യുന്നു. സോഡ പോലുള്ള പാനീയങ്ങള്‍ ഭക്ഷണത്തോടൊപ്പം കുടിക്കരുത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നല്ല മലബാർ പലഹാരം, പഴം വട ഉണ്ടാക്കിയാലോ ?