ഓറൽ സെക്സ് ഏറ്റവും അധികം ഇഷ്ടപ്പെടുന്നത് സ്ത്രീകൾ, പക്ഷേ വില്ലൻ ക്യാൻസറിന്റെ രൂപത്തിൽ!

ശനി, 15 സെപ്‌റ്റംബര്‍ 2018 (16:35 IST)
സാധാരണ സെക്സിനെ പോലെ തന്നെയോ അതിൽ കൂടുതലോ സംതൃപ്തി നൽകുന്നതാണ് ഓറൽ സെക്സ്, സ്ത്രീകളും പുരുഷ‌ന്മാരും ഇത് ആഗ്രഹിക്കുന്ന ഒന്നു കൂടിയാണ്. ശരീയായ രീതിയിൽ ഓറൽ സെക്സ് ചെയ്യുന്നത് സ്ത്രീകൾക്കും പുരുഷന്മാർക്കും ഏറെ ഗുണകരമാണ്. ഒപ്പം ഇതിന് ദോഷ വശങ്ങളും ഉണ്ട്. 
 
ലൈംഗികതയിലൂടെ പകരുന്ന ബാക്ടീരിയൽ അണുബാധയായ ക്ലെമൈഡിയ(chlamydia), ചൊറി, HPV എന്നീ രോഗങ്ങളും ഓറൽ സെക്സ് മൂലം ഉണ്ടാകാറുണ്ട്. ഹ്യൂമൻ പാപ്പിലോമ വൈറസ് നിരവധി അണുബാധകൾക്കു കാരണമാകുന്നുണ്ട്. ഇതിൽ ചിലതാണ് അർബുദത്തിലേക്ക് വഴിതിരിക്കുന്നത്.
 
ഇത്തരത്തിലൊരു വൈറസ് നിങ്ങളുടെ ശരീരത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ ത്രോട്ട് കാൻസർ വരാനുള്ള സാധ്യത 55 മടങ്ങ് അധികമാണ്. എച്ച്പിവി വഴിയുള്ള അർബുദം ഓറൽ സെക്സ് വഴി മാത്രമല്ല മൗത്ത് കിസ്സിങ് വഴിയും പകരാമെന്നാണ് വിദഗ്ധർ പറയുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം തേനും നാരങ്ങാനീരും ചേര്‍ത്തൊന്ന് പുരട്ടിനോക്കൂ, മുഖക്കുരു പമ്പ കടക്കും!