മുട്ടയുടെ മഞ്ഞ കഴിക്കുന്നവരുടെ ശ്രദ്ധയ്‌ക്ക്, ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം!
മുട്ടയുടെ മഞ്ഞ കഴിക്കുന്നവരുടെ ശ്രദ്ധയ്‌ക്ക്, ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം!
ആരോഗ്യത്തിന് ഉത്തമമായ ഒന്നാണ് മുട്ട എന്ന് എല്ലാവർക്കും അറിയാം. എന്നാൽ മുട്ടയുടെ മഞ്ഞയാണോ മുട്ടയുടെ വെള്ളയാണോ ഏറ്റവും കൂടുതൽ ഗുണം ചെയ്യുന്നത് എന്ന് പലർക്കും സംശയമാണ്. മുട്ടയുടെ വെള്ള മാത്രം കഴിക്കുന്നത് കലോറിയും പൂരിത കൊഴുപ്പും കുറയ്ക്കാന്‍ സഹായിക്കും.
മുട്ടയില്‍നിന്ന് മഞ്ഞ നീക്കിയാല്‍ അവ കൊളസ്ട്രോള്‍ മുക്തമായി. മഞ്ഞ നീക്കിയാലും വെള്ള കുറഞ്ഞ കൊഴുപ്പുള്ള പ്രോട്ടീനാല്‍ സമ്പന്നമാണ്. ഉയര്‍ന്ന പ്രോട്ടീന്‍ അളവ് ശരീര പേശികളെ ശക്തിപ്പെടുത്തും. പ്രഭാത ഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തുന്നത് എന്തുകൊണ്ടും ആരോഗ്യത്തിന് ഉത്തമമാണ്.
കണ്ണിന്റെ ആരോഗ്യത്തിന് ഉത്തമമായ ഒന്നാണ് മുട്ടയുടെ വെള്ള. തിമിരം പോലുള്ള അസുഖങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ് മുട്ട. ഹൈപ്പര്‍ ഹോമോ സിസ്റ്റേനിയ എന്ന അവസ്ഥയ്ക്കും മുട്ട കഴിക്കുന്നത് പരിഹാരമാണ്. സോഡിയം സമ്പുഷ്ടമാണ് മുട്ടയുടെ വെള്ള.
ശരീരഭാരം കുറക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുട്ട പൂര്‍ണമായി കഴിക്കുന്നതിന് പകരം വെള്ളമാത്രം കഴിച്ചാല്‍മതി.