ലൈംഗികബന്ധത്തില്‍ കൂടുതൽ പ്രശ്‌നങ്ങൾ നേരിടുന്നത് പുരുഷൻ തന്നെ, കാരണങ്ങൾ ഇവയൊക്കെയാകാം!

ലൈംഗികബന്ധത്തില്‍ കൂടുതൽ പ്രശ്‌നങ്ങൾ നേരിടുന്നത് പുരുഷൻ തന്നെ, കാരണങ്ങൾ ഇവയൊക്കെയാകാം!

ബുധന്‍, 12 ഡിസം‌ബര്‍ 2018 (10:43 IST)
ലൈംഗികബന്ധത്തിനിടയില്‍ സ്‌ത്രീയേക്കാൾ പ്രശ്‌നം നേരിടുന്നത് പുരുഷനാണ്. മാനസികമായുണ്ടാകുന്ന പല പ്രശ്‌നങ്ങളും പുരുഷന് ലൈംഗികബന്ധത്തിൽ വെല്ലുവിളിയാകാം. വൈകിയുണ്ടാകുന്ന സ്ഖലനം, അഥവാ വികലമായ സ്ഖലനമാണ് പ്രധാന പ്രശ്നം. 
 
പല വീഡിയോകളിലും മാസികകളിലും കണ്ടും വായിച്ചും അറിവുള്ള ആളുകൾ യഥാർത്ഥ ജീവിതത്തിലേക്കെത്തുമ്പോൾ പ്രതീക്ഷിക്കുന്നതും അതുപോലെയുള്ള കാര്യങ്ങൾ തന്നെയാണ്. അതിൽ കൂടുതൽ വാചാലരാകുന്നത് പുരുഷന്മാർ തന്നെയാണ്. അതിന് ശാരീരികവും മാനസികവുമായ പല കാരണങ്ങളും ഉണ്ടാകുകയും ചെയ്യും.
 
മൂത്രനാളത്തിലെ അണുബാധ പോലെയുള്ള അണുബാധകൾ,  ലൈംഗികതയിലെ ഭാവനകളും യാഥാർത്ഥ്യവും തമ്മിലുള്ള വ്യത്യാസം, പക്ഷാഘാതം, ഡയബറ്റിക് ന്യൂറോപ്പതി പോലെയുള്ള നാഡീസംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയവയാണ് പ്രധാന കാരണങ്ങൾ.
 
അമിത പ്രതീക്ഷകളാണ് ഇത്തരം പ്രശ്‌നങ്ങൾക്ക് മൂലകാരണം. കൂടാതെ ലിംഗവലിപ്പത്തെ കുറിച്ചുള്ള ആശങ്കകളും പുരുഷന്മാർക്ക് ഉണ്ടാകും. എന്നാല്‍ തൃപ്തികരമായ സെക്‌സില്‍ ഇത് വലിയ വിഷയമല്ലെന്നതാണ് വാസ്തവം. ശരിയായ രീതിയിലുള്ള ഉദ്ധാരണം നടക്കുന്നുവെങ്കില്‍ ഇതു മതി തൃപ്തികരമായ സെക്‌സിന്.
 
ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെല്ലാം പാടെ മറന്ന് പങ്കാളിയുമായി മനസ്സുതുറന്ന് സംസാരിച്ചാൽ തന്നെ പ്രശ്‌നങ്ങൾ എല്ലാം തന്നെ അവിടെ അവസാനിക്കും.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മറവി രോഗം കൂടുതലായി ബാധിക്കുന്നത് പുരുഷന്മാരെ?- അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ