Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദിവസവും ഒരു മുട്ട വീതം കഴിച്ചാല്‍ എന്തുസംഭവിക്കും?

ദിവസവും ഒരു മുട്ട വീതം കഴിച്ചാല്‍ എന്തുസംഭവിക്കും?
, തിങ്കള്‍, 1 ജൂലൈ 2019 (21:06 IST)
ദിവസവും ഒരു മുട്ട വീതം കഴിച്ചാല്‍ എന്താണ് സംഭവിക്കുക? ആദ്യം ഓര്‍മ്മവരുന്നത് കൊളസ്‌ട്രോളിന്റെ കാര്യമായിരിക്കും അല്ലേ? എങ്കില്‍ തെറ്റി. ചൈനയില്‍ നിന്നുള്ള പഠനം പറയുന്നത് ഹൃദ്രോഗവും പക്ഷാഘാതവും തടയുന്നതിന് മികച്ചതാണ് ദിവസവും ഒരു മുട്ട വീതം കഴിക്കുന്നത് എന്നാണ്.
 
മുട്ട കഴിക്കാത്തവരെ അപേക്ഷിച്ച് ഒരു മുട്ട വീതം ദിവസേന കഴിക്കുന്നവര്‍ക്ക് ഹൃദയസംബന്ധമായ രോഗങ്ങള്‍ വരാന്‍ സാധ്യത കുറവാണ്. ചൈനയില്‍ നിന്നുള്ള പഠനം സംഘടിപ്പിച്ചത് 30നും 79നും ഇടയില്‍ പ്രായമുള്ള അഞ്ചുലക്ഷത്തോളം ആളുകളിലാണ്. ചൈനീസ്-ബ്രിട്ടീഷ് ഗവേഷകരുടെ ഈ പഠനത്തിലൂടെ മുട്ട കഴിക്കാത്തവരെ അപേക്ഷിച്ച് ദിവസം ഒരു മുട്ട കഴിക്കുന്നവരില്‍ പക്ഷാഘാതം വരാനുള്ള സാധ്യത 26 ശതമാനം കുറവാണെന്ന് കണ്ടെത്തി.
 
കാര്‍ഡിയോ വാസ്‌ക്കുലര്‍ ഡിസീസ് അഥവാ സിവിഡി ആളുകളുടെ മരണത്തിന് വരെ കാരണമായേക്കാം. ദിവസവും ഒരു മുട്ട വീതം കഴിക്കുന്നത് ഹൃദയത്തേയും രക്തക്കുഴലുകളെയും ബാധിക്കുന്ന ഈ അസുഖത്തെ ചെറുക്കാന്‍ സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. മുട്ടയില്‍ കൊളസ്‌ട്രോള്‍ അടങ്ങിയിട്ടുണ്ടെങ്കിലും ഉയര്‍ന്ന അളവില്‍ പ്രോട്ടീനും ജീവകങ്ങളും ഇതിലുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റെഡ്‌മീറ്റ് അപകടകാരിയാകുന്നത് എങ്ങനെ ?