Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആർത്തവ ദിനങ്ങളിലെ വേദനയ്‌ക്കും പരിഹാരം 'ഇഞ്ചിച്ചായ'

ഇഞ്ചിച്ചായ കൊടിക്കൂ, ഗുണങ്ങൾ പലതാണ്

ആർത്തവ ദിനങ്ങളിലെ വേദനയ്‌ക്കും പരിഹാരം 'ഇഞ്ചിച്ചായ'
, ഞായര്‍, 20 മെയ് 2018 (10:34 IST)
ചായ ഇഷ്‌ടമല്ലാത്തവർ വളരെ ചുരുക്കമായിരിക്കും. അവയ്‌ക്ക് പലതരം രുചികളായാൽ അതിലും കേമമാകും. നമ്മുടെ ചായയുടെ ലിസ്‌റ്റിൽ കട്ടൻ ചായ മുതൽ ഗ്രീൻ ടീ വരെ നീളുന്നു. ഓരോ ചായയ്‌ക്കും ഓരോ രുചിയാണ്. എന്നാൽ ഇഞ്ചിച്ചായ ഇഷ്‌ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ഇഞ്ചി ശരീരത്തിന് ഉത്തമമാണ്, അതുകൊണ്ടുതന്നെ ഇഞ്ചിച്ചായ എന്ന ജിഞ്ചർ ചായയും ശരീരത്തിന് ഗുണം മാത്രമേ നൽകൂ. ആ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം...
 
ദഹനമോ ജലദോഷമോ എന്തുമാകട്ടെ എല്ലാത്തിനും പരിഹാരം ഇഞ്ചിച്ചായയിലുണ്ട്. കട്ടൻ കാപ്പിയെയും കോഫിയെയും അപേക്ഷിച്ച് നല്ലതാണിത്. ശാരീരികമായി മാത്രമല്ല മാനസികമായും ഇത് ഉന്മേഷം പകരുന്നു. ദിവസവും ഇഞ്ചിച്ചായ കുടിക്കുന്നത് രക്തസമ്മർദം കുറയ്‌ക്കാനും ഹൃദ്രോഗം തടയാനും സഹായിക്കും. ഇഞ്ചിച്ചായയുടെ ഗുണങ്ങൾ കഴിഞ്ഞില്ല, ഇനിയുമുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം...
 
രക്തയോട്ടം വർദ്ധിപ്പിക്കും
 
ശരീരത്തെ ചൂടാക്കി രക്തയോട്ടം വർദ്ധിപ്പിക്കാൻ ഇഞ്ചിച്ചായ വളരെ നല്ലതാണ്. ശരീരത്തിലെ ബ്ലഡ് കോട്ടുകൾ പരിഹരിക്കാനും ഉത്തമമാണ്. ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമായതിനാല്‍ ഇത് രോഗപ്രതിരോധ ശേഷിയും രക്തയോട്ടവും വർദ്ധിപ്പിക്കാൻ സഹായിക്കും. ഒപ്പം രക്തത്തെ ശുദ്ധീകരിക്കാനും ഇത് അത്യുത്തമമാണ്.
 
webdunia
ശ്വാസസംബന്ധമായ അസ്വസ്ഥതകള്‍ 
 
ശ്വാസസംബന്ധമായ പ്രശ്‌നങ്ങൾക്ക് ഇഞ്ചിച്ചായ കുടിക്കൂ, വളരെ നല്ല ഫലം ലഭിക്കും. ജലദോഷമോ തൊണ്ടയ്ക്ക് പ്രശ്നമോ ഉണ്ടെങ്കില്‍ ദിവസം ഒന്നോ രണ്ടോ കപ്പ്‌ ഇഞ്ചിച്ചായ കുടിച്ചു നോക്കൂ. മാറ്റം അറിയാന്‍ സാധിക്കും. ഇതു കുടിക്കുമ്പോള്‍ വാത, പിത്ത, കഫ ദോഷങ്ങള്‍ കുറയും. കുറച്ച് നാരങ്ങാ നീര് കൂടി ചേര്‍ത്താല്‍ അതിലും മികച്ചതാകും.  ആന്റി ബാക്ടീരിയൽ ഫലങ്ങള്‍ ധാരാളം ഉള്ളതാണ് ഇഞ്ചി. അതുകൊണ്ടുതന്നെയാണ് ഇഞ്ചിച്ചായസസംബന്ധമായ അസ്വസ്ഥതകള്‍ പരിഹരിക്കുന്നത്.
 
തലകറക്കം, ഛര്‍ദ്ദി  
 
തലകറക്കം, ഛര്‍ദ്ദി തുടങ്ങിയ എന്തെങ്കിലും അസ്വസ്ഥതകള്‍ ഉണ്ടെങ്കിൽ ഇത്തിരി ഇഞ്ചിച്ചായ കുടിക്കൂ അത് പറപറക്കും. മാത്രമല്ല ഇഞ്ചി ദഹനപ്രശ്നങ്ങളും പരിഹരിക്കാനും ഉത്തമമാണ്.
 
webdunia
വയറിനു സൂപ്പര്‍  
 
ദഹനസംബന്ധമായ പ്രശ്‌നങ്ങൾ ഇഞ്ചി നല്ലതാണെന്നു മുമ്പേ പറഞ്ഞല്ലോ. ഇഞ്ചിയിലെ zingiber എന്ന വസ്തുവാണ് ബാക്ടീരിയ ബാധയില്‍ നിന്നും വയറിനെ സംരക്ഷിക്കുന്നത്. അതുപോലെ വായനാറ്റവും അതുപോലുള്ള പ്രശ്‌നങ്ങളും ഇല്ലാതാക്കാനും ഇഞ്ചിച്ചായ ഉപകാരപ്രദമാണ്. 
 
ആർത്തവ ദിനത്തിലെ വേദനയ്‌ക്ക്
 
ആർത്തവ ദിനങ്ങളിൽ മിക്ക സ്‌ത്രീകൾക്കും വയറുവേദന ഒരു പ്രശ്‌നമാണ്. എന്നാൽ അതിന് പരിഹാരവും ഇഞ്ചിച്ചായയിൽ ഉണ്ട്. ചൂടുള്ള ഇഞ്ചിച്ചായയിൽ ഒരു ചെറിയ കഷ്‌ണം തുണി മുക്കി അത് അടിവയറ്റിൽ വയ്‌ക്കൂ. ഇത് വേദന കുറയ്‌ക്കുകയും അസ്‌തികൾക്ക് അയവ് നൽകുകയും ചെയ്യുമെന്നാണ് പറയുന്നത്. മാത്രമല്ല ഇഞ്ചിച്ചായയിൽ അൽപ്പം തേൻ ചേർത്ത് കഴിക്കുന്നതും നല്ലതാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘അടി’ കൂടുതലാണോ ?; മദ്യപിക്കുന്നവരെ കാത്തിരിക്കുന്നത് മരണത്തേക്കാള്‍ ഭയനാകമായ അവസ്ഥ!