Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊളസ്‌ട്രോളും എണ്ണയുടെ ഉപയോഗവും, അറിഞ്ഞിരിക്കേണ്ടതെല്ലാം

കൊളസ്‌ട്രോളും എണ്ണയുടെ ഉപയോഗവും, ചില കാര്യങ്ങൾ അറിഞ്ഞിരിക്കൂ

കൊളസ്‌ട്രോളും എണ്ണയുടെ ഉപയോഗവും, അറിഞ്ഞിരിക്കേണ്ടതെല്ലാം
, വെള്ളി, 18 മെയ് 2018 (09:51 IST)
ഇന്നത്തെ കാലഘട്ടത്തിൽ കൊളസ്‌ട്രോൾ ഒരു വലിയ പ്രശ്‌നമാണ്. അതുകൊണ്ടുതന്നെ എണ്ണ പലഹാരങ്ങളും ഭക്ഷണങ്ങളും കഴിക്കാൻ പലർക്കും പേടിയാണ്. എന്നാൽ ഒരു തരത്തില്‍ പെട്ട എണ്ണയിലും കൊളസ്‌ട്രോള്‍ ഇല്ല എന്നാണ് പുതിയ കണ്ടുപിടുത്തം.

സസ്യ എണ്ണയും തേങ്ങയെണ്ണയും ഒക്കെ മിതമായ രീതിയിൽ ഉപയോഗിച്ചാൽ ശരീരത്തിന്  ദോഷകരമായിരിക്കില്ല. മൃഗങ്ങളിൽ നിന്നെടുക്കുന്ന ഉത്പന്നങ്ങളിൽ മാത്രമേ കൊളസ്‌ട്രോൾ ഉള്ളൂ. കൊഴുപ്പ് ഖരാവസ്ഥയിലും, എണ്ണ ദ്രാവകാവസ്ഥയിലും കാണപ്പെടുന്നു. ഫാറ്റി ആസിഡ് ഘടനയുടെ വ്യത്യാസമനുസരിച്ചാണ് പൂരിത കൊഴുപ്പ്, അപൂരിത കൊഴുപ്പ് എന്നിങ്ങനെയുളള വേര്‍തിരിവുകൾ. 
 
വെളിച്ചെണ്ണയിലുള്ളത് സാച്ചുറേറ്റഡ് ഫാറ്റി ആസിഡാണ്. അത് പൂരിത കൊഴുപ്പാണ്. സൂര്യകാന്തി എണ്ണയിലുള്ളത് പോളി അൺസാച്ചൂറേറ്റഡ് ഫാറ്റി ആസിഡാണ്. പോളി അൺസാച്ചൂറേറ്റഡ് ഫാറ്റി ആസിഡ് എന്നുപറഞ്ഞാൽ അപൂരിത കൊഴുപ്പാണ്.
 
webdunia
കൊളസ്‌ട്രോള്‍ കൂട്ടുന്നതാണ് പൂരിതകൊഴുപ്പ് വെളിച്ചെണ്ണയിലുളളതു പൂരിതകൊഴുപ്പാണ്, സാച്ചുറേറ്റഡ് ഫാറ്റ്. അതായത് 90 ശതമാനത്തിലധികവും പൂരിതകൊഴുപ്പു തന്നെയാണുള്ളത്. അതുകൊണ്ടുതന്നെ വെളിച്ചെണ്ണ അധികമായി ഉപയോഗിച്ചാല്‍ രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവു കൂടാനുളള സാധ്യതയുമുണ്ട്.
 
വെളിച്ചെണ്ണയും തേങ്ങയും മലയാളികൾ ഒരുപോലെ പാചകത്തിന് ഉപയോഗിക്കുന്നുണ്ട്. തേങ്ങയിലും പൂരിതകൊഴുപ്പിന്റെ അളവു കൂടുതലാണ്. ഇതു രണ്ടുംകൂടി ആഹാരത്തിലൂടെ ശരീരത്തിലെത്തുമ്പോള്‍ അവയിലെ പൂരിതകൊഴുപ്പ് ക്രമാതീതമായി ശരീരത്തിലെത്തുകയും അതിലൂടെ രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവു കൂടാനുളള സാധ്യതയേറുന്നു. അതുകൊണ്ടാണ്  പാചകം ചെയ്യുമ്പോൾ വെളിച്ചെണ്ണയുടെ അളവ് കുറയ്‌ക്കണമെന്ന് പറയുന്നത്. ദിവസം രണ്ടു തേങ്ങയും അളവില്ലാതെ വെളിച്ചെണ്ണയും ഉപയോഗിക്കുകയും ശാരീരികഅധ്വാനം കുറവുമായിരുന്നാല്‍ ശരീരത്തില്‍ കൊളസ്‌ട്രോള്‍ ക്രമാതീതമായി വർദ്ധിക്കും!

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമിതവണ്ണമാണോ പ്രശ്‌നം? എങ്കിൽ പരീക്ഷിക്കൂ അധിക ചെലവുകളില്ലാത്ത ഒരു ചികിത്സ